Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മലയോര ഹൈവേ നിർമ്മാണത്തിന് മറവിൽ വൈദ്യുതി പോസ്റ്റുകൾ തകർക്കുന്നു
മലയോര ഹൈവേ നിർമ്മാണത്തിന്റ് ഭാഗമായ JCB ഉപയോഗിച്ച് റോഡ് വീതി കൂട്ടി നിർമ്മിച്ചപ്പോൾ KSEB യുടെ നിരവധി പോസ്റ്റുകളാണ് തകർന്നത്.
വർഷങ്ങൾക്ക് മുമ്പ് റോഡ് സൈഡിൽ ഇറക്കി ഇട്ടിരുന്ന പോസ്റ്റുകൾ KSEB യുടെ അനാസ്ഥയിൽ മണ്ണിനടിയിൽ ആകുകയായിരുന്നു.
പിന്നീട് മലയോര ഹൈവേ നിർമ്മാണത്തിനായി റോഡ് JCB ഉപയോഗിച്ച് വീതി കൂട്ടിയപ്പോൾ നിരവധി പോസ്റ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
ഉപ്പുതറ തോണിത്തടി ഭാഗത്ത്
റോഡു സൈഡിൽ കിടക്കുന്ന ഒടിഞ്ഞതും ഒടിയാത്തതുമായ പോസ്റ്റുകൾ അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് തല്ലി തകർത്ത് അതിനുള്ളിലെ കമ്പികൾ എടുക്കുകയാണ്.
കരാറുകാരർ ഈ കമ്പികൾ കലുങ്ക് നിർമ്മാണത്തിനായി ഉപയോഗിക്കുന്നതായും ആരോപണമുയരുന്നുണ്ട്.