നാട്ടുവാര്‍ത്തകള്‍
വളം-കീടനാശിനി കടകള്‍ തുറക്കണമെന്ന് ആവശ്യം
നെടുങ്കണ്ടം: ജില്ലയിലെ കാര്‍ഷിക മേഖലയിലെ പ്രധാന നഗരങ്ങളടക്കം കണ്ടെയ്ന്‍മെന്റ് സോണിലായ സാഹചര്യത്തില്‍ മണ്‍സൂണിന് മുമ്പായി കര്‍ഷകര്‍ക്ക് വളപ്രയോഗവും കീടനാശിനി തളിക്കലും നടത്തേണ്ട പ്രധാന സമയമായതിനാല്‍ നിശ്ചിത സമയം വളം-കീടനാശിനി വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ജനപക്ഷം ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കൊച്ചുപറമ്പില്‍ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കി.
വളം, കീടനാശിനി കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാത്തത് കര്‍ഷകര്‍ക്ക് മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നതെന്നും വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് നെടുങ്കണ്ടം സ്‌പൈസസ് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കലക്ടര്‍ക്കും നിവേദനം നല്‍കി