കാരുണ്യ പദ്ധതിയിൽ നിന്നും സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു
കാരുണ്യ സുരക്ഷാ പദ്ധതി പ്രകാരം ചികിത്സ നൽകിയതിന്റെ കുടിശിക കിട്ടാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ ഒക്ടോബർ ഒന്നു മുതൽ കാരുണ്യ സുരക്ഷാ പദ്ധതിയിൽ നിന്നും പിന്മാറുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
കേന്ദ്രസർക്കാരിന്റ് ആയുഷ്മാൻ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ ഭാഗമായി കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ കീഴിലാണ് പദ്ധതി പ്രവർത്തിക്കുന്നത്.
നാഷണൽ ഹെൽത്ത് അതോറിറ്റി 2021 ൽ അംഗീകരിച്ച പുതുക്കിയ ചികിത്സ പാക്കേജും നിരക്കുകളും കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല. വർഷങ്ങളായി നിലവിലുള്ള എച്ച്. ബി. പി. 2.0 പാക്കേജിലെ ചുരുങ്ങിയ ചികിത്സാനിലക്കുകളാണ് ആശുപത്രികൾക്ക് ഇപ്പോഴും ലഭിക്കുന്നത്.
ഏകദേശം 300 കോടിയോളം രൂപയാണ് വിവിധ ആശുപത്രികൾക്കായി ലഭിക്കാനുള്ളതെന്നും ഒരു ഭാരവാഹികൾ പറഞ്ഞു.
ഇതിൽ പ്രതിഷേധിച്ചാണ് പദ്ധതിയിൽ നിന്ന് ആശുപത്രികൾ പിന്മാറുന്നത്.