കേരള ബാങ്ക് വായ്പ മേള 14 ന് കട്ടപ്പനയിൽ
കേരളത്തിന്റ് സ്വപ്ന പദ്ധതിയായ കേരള ബാങ്ക് 2019 നവംബർ 29നാണ് രൂപീകരിക്കപ്പെട്ടത്. കേരളത്തിലെ 13 ജില്ല സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിച്ചാണ് കേരള ബാങ്കിന് രൂപം നൽകിയത് .
ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിന്റെ കണക്ക് പ്രകാരം ഏഷ്യയിലെ ഏറ്റവും ശക്തമായ സഹകരണ ധനകാര്യ സ്ഥാപനം ആയി കേരള ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിൽ ഇത് ഏഴാം സ്ഥാനമാണ്.
കേരള ബാങ്കിന് കേരളത്തിൽ 823 ശാഖകളാണുള്ളത്. സിബിഎസ് ഇൻറഗ്രേഷന്റെ ഭാഗമായി ഏകീകൃത സോഫ്റ്റ്‌വെയറിന് കീഴിലാണ് മുഴുവൻ ശാഖകളും പ്രവർത്തിക്കുന്നത്.
കേരളബാങ്കിന്റെ കസ്റ്റമർ ക്ക് കേരളത്തിൽ എവിടെയും ഇടപാടുകൾ നടത്തുന്നു സൗകര്യം ഉൾപ്പെടെ വിവിധ സർവീസ് സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.
കേരള ബാങ്കിന്റ് രൂപീകരണത്തോടുകൂടി കേരളത്തിന്റെ എല്ലാ മേഖലയിലും ഉള്ള സഹകാരികൾ, സംരംഭകർ , വനിതകൾ, യുവതി യുവാക്കൾ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും അനുയോജ്യമായ വായ്പ പദ്ധതികളും മറ്റ് ബാങ്കിംഗ് സേവനങ്ങളും ഗുണമേന്മയോട് കൂടിയും കുറഞ്ഞ പലിശ നിരക്കിലും ലഭ്യമാക്കാൻ കഴിയുന്നു.
കേരള ബാങ്ക് ആവിഷ്കരിച്ച് ജനകീയമായി നടപ്പിലാക്കിവരുന്ന ആകർഷകമായ സംരംഭക വായ്പകൾ , കാർഷിക വായ്പകൾ , വ്യക്തിഗതവായ്പകൾ , ഭവന വായിപ്പ , വനിതാ വായ്പ, ചുമട്ടുതൊഴിലാളി വായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ്പ , ലാപ്ടോപ്പ് വായ്പ ,ടൂവീലർ വായ്പ, പെൻഷൻ വായ്പ ,മൈക്രോ ഫിനാൻസ് , MSME വായ്പ, പ്രവാസി ഭദ്രത വായ്പ, ക്ഷീര മിത്രവായ്പ തുടങ്ങി 50വിൽപ്പരം വായ്പ പദ്ധതികൾ സംസ്ഥാനവ്യാപകമായി വിപുലമായ വായ്പ മേളകൾ സംഘടിപ്പിച്ച് ആയിരക്കണക്കിന് ഇടപാടുകാർക്ക് വിതരണം ചെയ്തു വരികയാണ്.
ഇതിൻറെ ഭാഗമായി ആണ് ഇടുക്കി ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളായി വായ്പാമേള സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ പതിനാലാം തീയതി ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കട്ടപ്പന ടൗൺഹാളിൽ നടക്കുന്ന വായ്പമേള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് KT ബിനു ഉദ്ഘാടനം ചെയ്യും. ബാങ്കിന്റ് ഡയറക്ടർ കെ വി ശശി അധ്യക്ഷത വഹിക്കും.
കോട്ടയം റീജിനൽ ജനറൽ മാനേജർ ലതാ പിള്ള , DGMതോമസ് ജോൺ ,വാർഡ് കൗൺസിലർ സോണിയ ജെയ്ബി, ഉപജില്ല വ്യവസായ ഓഫീസർ വിശാഖ് പി എസ് ,കട്ടപ്പന മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ തോമസ്, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് ജേക്കബ് വി എസ് , സിഡിഎസ് ചെയർപേഴ്സൺമാരായ രക്നമ്മ സുരേന്ദ്രൻ , ഷൈനി ജിജി, അസിസ്റ്റന്റ് ജനറൽ മാനേജർ എംകെ നൗഷാദ് തുടങ്ങിയവർ സംസാരിക്കും.
മേളയിൽ 250 പരം വായ്പകളിലൂടെ 15 കോടിയോളം രൂപയാണ് വിതരണം ചെയ്യുന്നത്.
വാർത്താ സമ്മേളനത്തിൽ ഏരിയ മാനേജർമാരായ ഷൈനിമോൾ മാത്യൂസ്, ഷെർളി SV, കട്ടപ്പന മെയിൽ ബ്രാഞ്ച് മാനേജർ പി ടി ടോമിച്ചൻ , ഈവനിംഗ് ബ്രാഞ്ച് മാനേജർ ജയപ്രകാശ് C V തുടങ്ങിയവർ പങ്കെടുത്തു