നാട്ടുവാര്‍ത്തകള്‍
മന്ത്രി റോഷി അഗസ്റ്റ്യന്റെ ഇടപെടൽ മൂലം ഇടുക്കി ജില്ലയിലെ മല ചരക്ക് കടകൾ ആനുപാതികമായി തുറക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് കർഷക യൂണിയൻ എ്രം )
മന്ത്രി റോഷി അഗസ്റ്റ്യന്റെ ഇടപെടൽ മൂലം ഇടുക്കി ജില്ലയിലെ മല ചരക്ക് കടകൾ ആനുപാതികമായി തുറക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് കർഷക യൂണിയൻ എ്രം ) ജില്ല കമ്മറ്റി . ഈ ആവശ്യമുന്നയിച്ച് കർഷക യൂണിയൻ അധികാരികൾക്ക് നിവേദനം നൽകിയിരുന്നു.
കർഷകരോട് ഏറെ പ്രതിബദ്ധതയുള്ള സർക്കാർ ആണ് കേരളം ഭരിക്കുന്നത് എന്ന് അടി വര ഇട്ട് തെളിയിക്കപ്പെട്ടിരിക്കുന്നു.
കർഷകരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ബഹു : മന്ത്രി റോഷി അഗസ്റ്റ്യൻ നടത്തുന്ന സമാനതകളില്ലാത്ത പ്രവർത്തനം ഏറെ ശ്ലാഘനീയമാണെന്നും ജില്ലാ പ്രസിഡന്റ് ബിജു ഐക്കര പറഞ്ഞു.