Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ശക്തി പദ്ധതിക്കെതിരെ ബെംഗളൂരുവിൽ സ്വകാര്യ ബസ് പണിമുടക്ക്, സമരാനുകൂലികൾ ടാക്സികളും, ഓട്ടോകളും തകർത്തു
കർണാടകയിൽ സിദ്ധരാമയ്യ സർക്കാറിന്റെ ശക്തി പദ്ധതി തങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചെന്നാരോപിച്ച് ബെംഗളൂരുവിൽ ബന്ദ് നടത്തി സ്വകാര്യ ബസുടമകളുടെ സംഘടനയായ കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഫെഡറേഷൻ. ഞായറാഴ്ച അർധ രാത്രി മുതൽ ആരംഭിച്ച ബന്ദ് തിങ്കളാഴ്ച അർധ രാത്രിവരെ നീളും. തലസ്ഥാന നഗരിയിൽ ഓടുന്ന എല്ലാ സ്വകാര്യ വാണിജ്യ വാഹനങ്ങളും ഇന്ന് സർവീസ് നിർത്തും. ബന്ദിനെ തുടർന്ന് നഗരത്തിലെ ചില സ്വകാര്യ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.