പ്രധാന വാര്‍ത്തകള്‍
സംസ്ഥാന സർക്കാർ അവഗണിക്കുന്നു: സൗമ്യയുടെ ഭർത്താവ്
ചെറുതോണി ∙ ‘സംസ്ഥാന സർക്കാർ എന്തു കൊണ്ടാണ് ഞങ്ങളെ ഇങ്ങനെ അവഗണിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരാൾ പോലും സൗമ്യയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തില്ല. അതിനു ശേഷമെങ്കിലും സർക്കാർ പ്രതിനിധികൾ ആരെങ്കിലും വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ ഇന്നു വരെ ഒരാൾ പോലും ഫോണിൽ വിളിച്ചു പോലും ബന്ധപ്പെട്ടില്ല’– ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ച ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യയുടെ ഭർത്താവ് പറയുന്നു. സൗമ്യ മരിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോൾ മുൻ മന്ത്രി എം.എം.മണി വീട്ടിൽ വന്നിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ സ്ഥലം എംഎൽഎ കൂടിയായ റോഷി അഗസ്റ്റിനും എത്തി.