Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ആന്ധ്രാ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജയിലിലേക്ക്; അഴിമതി കേസില്‍ കോടതി ജാമ്യം നിഷേധിച്ചു
ഹൈദരാബാദ്: അഴിമതിക്കേസിൽ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയാണ് വിജയവാഡ മെട്രോപോളിറ്റൻ കോടതി വിധിച്ചത്. നൈപുണ്യ വികസന കോർപറേഷൻ അഴിമതി ഗൂഢാലോചനയിൽ ചന്ദ്രബാബു നായിഡുവിന് പങ്കുള്ളതായി പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തി. അതിനിടെ, കോടതിക്ക് മുന്നിൽ സംഘർഷം ഉണ്ടായി. പ്രദേശത്ത് 48 മണിക്കൂറിലേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 371 കോടി രൂപയുടെ അഴിമതിക്കേസിൽ പുലർച്ചെയാണ് ചന്ദ്രബാബു നായിഡുവിനെ സിഐഡി അറസ്റ്റ് ചെയ്തത്.