പ്രധാന വാര്‍ത്തകള്‍
ക്രിയാത്മകമായി പ്രവർത്തിക്കും, ജനതാല്പര്യത്തിന് മുൻഗണന നൽകും:വി.ഡി. സതീശൻ
ക്രിയാത്മക പ്രതിപക്ഷമായി നില നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മഹാമാരി നേരിടുന്നതിൽ സർക്കാറിന് നിരുപാധിക പിന്തുണ നൽകും. ദുരിതകാലത്ത് തമ്മിലടിക്കുന്നവരെ ജനം പുച്ഛിക്കും. ജനതാൽപര്യത്തിനാണ് പ്രാധാന്യമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സതീശൻ പറഞ്ഞു.