മഴ കനത്തു; മലയോര ഹൈവേ നിര്‍മാണം നടക്കുന്ന പാതയില്‍ യാത്രാക്ലേശം രൂക്ഷം
ഉപ്പുതറ: മഴ പെയ്തതോടെ മലയോര ഹൈവേ നിര്‍മാണം നടക്കുന്ന പാതയിലൂടെയുള്ള യാത്ര ദുരിതപൂര്‍ണം. രാത്രികാലങ്ങളില്‍ അപകടാവസ്ഥയും ഗതാഗതതടസവും രൂക്ഷമാക്കുന്നു.
ചെളിനിറഞ്ഞ വഴികളിലൂടെയുള്ള യാത്ര കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഏറെ ദുരിതം സമ്മാനിക്കുന്നു. ഒപ്പം റോഡരികിലെ ചെളിയില്‍ കുടുങ്ങുന്ന വാഹനങ്ങളുടെ കണക്കും നിരവധിയാണ്.
മഴ എത്തിയതോടെ ഇതുവഴിയുള്ള യാത്ര ഏറെ പരിതാപകരവുമാണ്. ചെളി നിറഞ്ഞ വഴികളിലൂടെ സാഹസിക യാത്രയാണ് ഡ്രൈവര്‍മാര്‍ നടത്തുന്നത്. പലപ്പോഴും വലിയ ഗതാഗത തടസത്തിനും ഇടവരുന്നു. ബൈ റോഡുകളുണ്ടെങ്കിലും അവ യാത്രായോഗ്യമല്ലാത്തതിനാല് ഡ്രൈവര്‍മാര്‍ മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ നിരസിക്കുന്നു. ഇതോടെ മെയിന്‍ റോഡില്‍ വാഹനങ്ങള്‍ പെട്ടുപോകാന്‍ കാരണമാകുകയാണ്. ദീര്‍ഘസമയം നീണ്ടുനില്‍ക്കുന്ന ഗതാഗതക്കുരുക്ക് ബസ് ജീവനക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്.
ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് സമയംതെറ്റി ചാലുകള്‍ മുറിയുന്നതിനും, വലിയ നഷ്ടമുണ്ടാകുന്നതിനും കാരണമാകുന്നുവെന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ പറയുന്നു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ആവസ്ഥയും ഏറെ പരിതാപകരമാണ്.
രാത്രികാലങ്ങളാണ് ഏറെ അപകടഭീക്ഷണി ഉണ്ടാകുന്നത്. പകല്‍ സമയങ്ങളില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് ആളുകളെ നിര്‍ത്തിയിട്ടുണ്ടെങ്കിലും രാത്രികാലങ്ങളില്‍ ഇവരുടെ സേവനം ലഭ്യമല്ല. ഇതോടെ പലപ്പോഴും വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ തന്നെ ഗതാഗതം നിയന്ത്രിക്കാന്‍ മുന്നിട്ടിറങ്ങുന്നു. ഒപ്പം രാത്രികാലങ്ങളിലാണ് ഏറെയും ഗതാഗത തടസമുണ്ടായി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങുന്നത്. ഇരുചക്ര വാഹനങ്ങള്‍ ചെളിയില്‍ മറഞ്ഞു വീഴുന്നത് നിത്യ സംഭവമാണ്. റോഡില്‍ എമ്ബാടും ചെളി നിറഞ്ഞതോടെ കാല് നട യാത്രക്കാരും ദുരിതത്തിലാണ്. ഒപ്പം വാഹനങ്ങളുടെ അടി തട്ടുന്നതാണ് മറ്റൊരു വിഷയം. കലുങ്കുകളുടെ പണി നടക്കുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ കടന്നു പോകുമ്ബോള്‍ അടി തട്ടി കേടുപാടുകള്‍ ഉണ്ടാകുന്നു. ഒപ്പം റോഡിലെ ചെളിയില്‍ കുടുങ്ങുന്ന വാഹനങ്ങളുടെ എണ്ണവും നിരവധിയാണ്.
ഭാര വാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുനത്. ഒപ്പം ബസുകള്‍ റോഡില്‍ പെടുന്നത്തോടെ ബസ് ജീവനക്കാരും യാത്രക്കാരും വലയുന്നു. രാവിലെയും വൈകിട്ടുമാണ് ഇത്തരത്തില്‍ ഗതാഗത തടസം രൂക്ഷമാകുന്നത്, ബൈറോഡുകളുടെ ഗുണമേന്മ ഇല്ലാത്തതും, ചെളി നിറഞ്ഞ പാതയും, ഇതുവഴിയുള്ള വാഹന പെരൂപ്പവുമാണ് ദുരിതയാത്രയ്ക്ക് ആക്കം കൂട്ടുന്നത്. വേണ്ട നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്നാണ് ജനപ്രതിനിധികളും മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ പലപ്പോഴും ഗതാഗതകുരുക്കില്‍ പെട്ടുപോകുന്നു.
വിദ്യാര്‍ഥികളും പി.എസ്.സി അടക്കമുള്ള പരീക്ഷയ്ക്കു പോകുന്നവര്‍ക്കും വലിയ സമയനഷ്ടത്തിനും ഗതാഗത തടസം കാരണമാകുന്നു.