കള്ളുഷാപ്പ് വില്‍പന ഓണ്‍ലൈനായി നടത്തും
ജില്ലയിലെ തൊടുപുഴ, മൂലമറ്റം, ഉടുമ്പന്‍ചോല, കട്ടപ്പന, തങ്കമണി, ദേവികുളം, മറയൂര്‍, അടിമാലി, പീരുമേട്, വണ്ടിപ്പെരിയാര്‍ എന്നീ റേഞ്ചുകളില്‍ ഉള്‍പ്പെട്ട 43 ഗ്രൂപ്പുകളിലേക്കുള്ള 237 കള്ളുഷാപ്പുകളുടെ 2023-24, 2024-25, 2025-26 കാലയളവിലേക്കുള്ള വില്‍പ്പന ഓണ്‍ലൈനായി നടത്തും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ https://etoddy.keralaexcise.gov.in/ എന്ന വെബ്സൈറ്റ് മുഖേന സെപ്റ്റംബര്‍ 13 നുള്ളില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. വില്‍പ്പനയില്‍ ഉള്‍പ്പെടുത്തിയ കള്ളുഷാപ്പുകളുടെ ഷോപ്പ് നമ്പര്‍, ഗ്രൂപ്പ് നമ്പര്‍, ഷോപ്പിന്റെ പേര്, റേഞ്ചിന്റെ പേര്, വാര്‍ഷിക വാടക തുക, വില്‍പനയില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യത, അനുബന്ധ രേഖകള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും (ഫോണ്‍: 04862-222493) ഇടുക്കി, തൊടുപുഴ, മൂന്നാര്‍, പീരുമേട്, ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും മറ്റ് എക്സൈസ് ഓഫീസുകളില്‍ നിന്നും ലഭിക്കും. കള്ള് ഷാപ്പ് വില്‍പ്പന സംബന്ധിച്ച് തീയതി പിന്നീട് അറിയിക്കും.