ഇടുക്കി താലൂക്കില്‍ ഉപ്പുതോട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 37, സര്‍വെ നമ്പര്‍ 14ല്‍ ഉള്‍പ്പെട്ട 15 സെന്റ് വസ്തുവിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ നിന്നും മുറിച്ച് മാറ്റി ഇടുക്കി തഹസില്‍ദാര്‍ എല്‍സി 04/19 നമ്പറായി എല്‍സി കേസ് എടുത്ത് മുരിക്കാശ്ശേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള എട്ട് തേക്ക് തടികള്‍ സെപ്റ്റംബര്‍ 29 ന് പകല്‍ 11 മണിക്ക് ഇടുക്കി താലൂക്ക് ഓഫീസില്‍ വെച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കും. ലേലവ്യവസ്ഥകളും നിബന്ധനകളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഇടുക്കി റവന്യൂ ഡിവിഷണല്‍ ഓഫീസ്, ഇടുക്കി താലൂക്ക് ഓഫീസ്, ഉപ്പുതോട് വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപ്പുതോട് വില്ലേജ് ഓഫീസറുടെ അനുമതിയോടെ മുരിക്കാശ്ശേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച തടികള്‍ പരിശോധിച്ച് ബോധ്യപ്പെടാം. പങ്കെടുക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ ലേല ദിവസം 11 മണിക്ക് മുമ്പ് ലേല സ്ഥലത്ത് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232231.