ആദ്യ ഫല സൂചനകൾ 8.15 ഓടെ; ആദ്യം എണ്ണുക അയർകുന്നത്തെ വോട്ടുകൾ
പുതുപ്പള്ളിയുടെ ജനനായകനാരെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. രാവിലെ 8.15 ഓടെ തന്നെ ആദ്യ ഫല സൂചനകൾ അറിയാം. ആദ്യം എണ്ണുക അയർകുന്നത്തെ വോട്ടുകളാണ്. അവസാനമെണ്ണുക വാകത്താനത്തെ വോട്ടുകളും. വോട്ടെണ്ണൽ ക്രമം പഞ്ചായത്ത് അനുസരിച്ച് : അയർക്കുന്നം, അകലക്കുന്നം, കൂരോപ്പട, മണർക്കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം.രാവിലെ 8 മണി മുതൽ ബസേലിയസ് കോളജിൽ വോട്ടെണ്ണൽ ആരംഭിക്കും. കൗണ്ടിംഗ് ഉദ്യോഗസ്ഥർ എത്തിച്ചേർന്നിട്ടുണ്ട്. 1,28,535 പേരാണ് പുതുപ്പള്ളിയിൽ വിധിയെഴുതിയത്. ഇതിൽ സ്ത്രീവോട്ടർമാരാണ് കൂടുതൽ. 64,455 പേർ സ്ത്രീകളും 64,078 പേർ പുരുഷന്മാരും രണ്ട് പേർ ട്രൻസ്ജൻഡറുമാണ്. രാവിലെ 9 മണിയോടെ തന്നെ ആദ്യ ഫലസൂചനകൾ എത്തി തുടങ്ങും.
വോട്ടെണ്ണുന്നതിനായി 20 മേശകളാണ് ക്രമീകരിച്ചിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് മേശകളിൽ തപാൽ വോട്ടും ഒരു മേശയിൽ സർവീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുക. ആദ്യ റൗണ്ടിൽ എണ്ണുക 20,000 ത്തോളം വോട്ടുകളാണ് എണ്ണുക. ഒന്ന് മുതൽ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണുന്നത്.