Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാന്തലൂർ പഞ്ചായത്തിൽ ഹർത്താൽ
കീഴാന്തൂർ വില്ലേജിലെ റവന്യൂഭൂമി വനഭൂമിയാക്കി ഇറങ്ങിയ പുതിയ ഉത്തരവിനെതിരേയും ശക്തമായ പ്രതിഷേധം ഉയർന്നു. കീഴാന്തൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 50-ൽ സർവേ നമ്പർ ഒന്നുമുതൽ ആറുവരെയുള്ള സ്ഥലം ചിന്നാർ വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുത്തുന്ന ഉത്തരവാണ് ഭേദഗതി വരുത്തി സെപ്റ്റംബർ രണ്ടിന് ഇറങ്ങിയത്. 2023 ജൂലായ് 20-ന് സർവേ ഡെപ്യൂട്ടി ഡയറക്ടർ ഇറക്കിയ ഉത്തരവുപ്രകാരം 4336.7 ഹെക്ടർ സ്ഥലത്ത് പട്ടയം നൽകിയ 17 തണ്ടപ്പേരിൽപ്പെട്ട 18.577 ഹെക്ടർ സ്ഥലം കരംഅടയ്ക്കുന്നത് നിലനിർത്തി. ബാക്കിയുള്ള 4318.1223 ഹെക്ടർ സ്ഥലം ചിന്നാർ വന്യജീവിസങ്കേതത്തിന്റെ ഭാഗമാക്കി. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നു. കാന്തല്ലൂർ ആക്ഷൻ കൗൺസിലും വിവിധ സംഘടനകളും വഴിതടയൽ, ഹർത്താൽ അടക്കമുള്ള സമരങ്ങൾ പ്രഖ്യാപിച്ചു.