Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റ് കട്ടപ്പന.



നമ്മുടെ രാജ്യം മഹാമാരിയെ നേരിടുന്ന ഈ കാലഘട്ടത്തിൽ ചാരിറ്റബിൾ ട്രസ്റ്റുകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വലിയ സഹായവും കുടുംബങ്ങൾക്ക് ആശ്വാസവുമായി രിക്കുകയാണെന്ന് ഇടുക്കിയുടെ എംപി ഡീൻ കുര്യാക്കോസ് അഭിപ്രായപ്പെട്ടു. കട്ടപ്പന കേന്ദ്രമായി രൂപീകരിച്ചിരിക്കുന്ന സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനോദ്ഘാടനവും, കൊവിഡ് പരിരക്ഷാ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കട്ടപ്പന മുനിസിപ്പാലിറ്റിയിൽ കൊവിഡ് പോസിറ്റീവ് ആകുന്നവരിൽ അർഹരായ കുടുംബങ്ങൾക്ക് എല്ലാദിവസവും ഒരു കുടുംബത്തിന് ആയിരം രൂപയുടെ ഒരു കിറ്റ് എന്ന നിലയിൽ ഒരു മാസക്കാലം നൽകുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ട്രസ്റ്റിന് നേതൃത്വത്തിൽ അർഹരായ പാലിയേറ്റീവ് പരിചരണത്തിലുള്ള രോഗികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയും അടുത്തദിവസം ആരംഭിക്കുന്നതാണ്. നല്ലവരായ വ്യക്തികളുടെയും, സന്നദ്ധസംഘടനകളുടെയും സഹായത്താലാണ് ആവശ്യമായ ഫണ്ട് സമാഹരിച്ചു
കൊണ്ടിരിക്കുന്നത്. ഈ കാലഘട്ടത്തിൽ വ്യക്തികളും, സംഘടനകളും നൽകുന്ന പിന്തുണ വളരെ വിലപ്പെട്ടതാണെന്ന് ട്രസ്റ്റ് ചെയർമാൻ ശ്രീ ജോയി വെട്ടിക്കുഴി അറിയിച്ചു . ട്രസ്റ്റി നോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കട്ടപ്പനയിൽ ഉള്ള വുമൺസ് ക്ലബ് പ്രതിനിധികളായ ശ്രീമതി ജിജി ജോസും , ശ്രീമതി കുഞ്ഞുമോൾ ജോയിയും പങ്കെടുക്കുകയും 10,000 രൂപയുടെ സാമ്പത്തിക സഹായം നൽകുകയും ചെയ്തു. യോഗത്തിന് സെക്രട്ടറി ശ്രീ ജോർജ് തോമസ് സ്വാഗതവും, താലൂക് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ പി എം ഫ്രാൻസിസ് ആശംസയും, ശ്രീ രാജേഷ് നാരായണൻ നന്ദിയും രേഖപ്പെടുത്തി. കിറ്റ് വിതരണോൽഘാടനത്തിൽ ശ്രീ മാത്യു കെ ജോൺ,ശ്രീ എം എം ജോസഫ്, ശ്രീ രാജാമണി ചന്ദ്രശേഖർ,ശ്രീ സുനിൽ മാത്യു, ആർക്കിടെക് അമൽ മാത്യു എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!