Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണം; ‘ഇൻഡ്യ’ പ്രധാനമന്ത്രിക്ക് കത്തയച്ചു



ഡൽഹി: പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രതിപക്ഷ സഖ്യം ഇന്ത്യ ഉയർത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. വിലക്കയറ്റം, തൊഴിലില്ലായ്മ, അദാനി വിഷയം, മണിപ്പൂർ കലാപം, ചൈനീസ് കടന്നുകയറ്റം അടക്കമുള്ള വിഷയങ്ങളിലാണ് ചർച്ച ആവശ്യപ്പെട്ടത്.

ഇൻഡ്യ സഖ്യത്തിന് വേണ്ടിയാണ് സോണിയ ഗാന്ധിയുടെ കത്ത്. ഇന്നലെ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന ഇൻഡ്യ സഖ്യം കക്ഷി നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രിക്ക് കത്ത് അയക്കാൻ തീരുമാനിച്ചിരുന്നു. ഈ മാസം 18 മുതൽ 22 വരെയാണ് പാർലമെന്റ് പ്രത്യേക സമ്മേളനം ചേരുക. സമ്മേളന അജണ്ടയെച്ചൊല്ലി വിവിധ അഭ്യൂഹങ്ങൾ ശക്തമാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാനുള്ള നീക്കമാണെന്നും ഇന്ത്യയെന്ന പേരുമാറ്റി ഭാരതം എന്നാക്കാനുള്ള നീക്കമാണെന്നും ചർച്ചകൾ ഉയരുന്നുണ്ട്.

അതിനിടെ, ഇന്ത്യ മാറ്റി ഭാരതം ആക്കാനുള്ള നീക്കത്തെ അനുകൂലിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രം​ഗത്തെത്തി. ഭാരതം ഭരണഘടനയിൽ പരാമർശിച്ചിട്ടുണ്ട് എന്ന് ജയശങ്കർ പറഞ്ഞു. എല്ലാവരോടും അത് വായിക്കാൻ നിദേശിക്കുന്നു. ഭാരത് ഭരണഘടനയുടെ പ്രതിഫലനമാണ്. ജി 20 ഉച്ചകോടിയുടെ ഭാഗമായി അടിച്ച അത്താഴ വിരുന്നിന്റെ ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയതിലൂടെ രാഷ്ട്രപതി ഭരണഘടന ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത് എന്നും ജയശങ്കർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻഡോനേഷ്യ സന്ദർശനവുമായി ബന്ധപ്പെട്ട കുറിപ്പിലും ഭാരത് പ്രയോഗം നടത്തിയിരുന്നു.

അതേസമയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിശോധിക്കാൻ നിയോഗിച്ച മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും. വൈകിട്ട് രാം നാഥ് കോവിന്ദിന്റെ വസതിയിലാണ് യോഗം. അതേസമയം, പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 18 ആരംഭിക്കാൻ ഇരിക്കെയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ ആദ്യ യോഗം. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അധിർ രഞ്ജൻ ചൗധരി ഒഴികെ എല്ലാ അംഗങ്ങളും പങ്കെടുക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്ന സമിതി എത്രയും വേഗം സർക്കാരിന് റിപ്പോർട്ട് നൽകും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!