പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് ലോക്ഡൗൺ 30 വരെ നീട്ടി; 3 ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി


തിരുവനന്തപുരം∙ സംസ്ഥാനത്തെ സമ്പൂർണ ലോക്ഡൗൺ മേയ് 30വരെ നീട്ടി. മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗണാണ് ശനിയാഴ്ച മുതൽ ഒഴിവാക്കുന്നത്.
ബാക്കിയുള്ള ജില്ലകളിൽ ലോക്ഡൗൺ തുടരും. മലപ്പുറം ജില്ലയിൽ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോ ആൻഡ് ഓർഡർ എഡിജിപി മലപ്പുറത്ത് പോയി സാഹചര്യങ്ങൾ വിലയിരുത്തും.