Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ഉപ്പുതറ ഇടപ്പൂക്കുളത്താണ് തോട്ടിലേക്കുള്ള നീരൊഴുക്കു തടഞ്ഞ് അനധികൃത നിർമാണം നടക്കുന്നതായി പരാതി
ഇടുക്കി ഉപ്പുതറ ഇടപ്പൂക്കുളത്താണ് തോട്ടിലേക്കുള്ള നീരൊഴുക്കു തടഞ്ഞ് അനധികൃത നിർമാണം നടത്തുന്നത്.22 മീറ്റർ വിസ്തൃതിയിലാണ് കുളം നിർമ്മാണം. രണ്ടു മീറ്ററോളം ആഴത്തിൽ പണി നടന്നു കഴിഞ്ഞപ്പോഴാണ് പരിസരവാസികൾ വിവരമറിഞ്ഞത്. ജില്ലാ കളക്ടർ ഉൾപ്പടെ റവന്യൂ ഉദ്യോഗസ്ഥർക്കും അയ്യപ്പൻ കോവിൽ പഞ്ചായത്ത്, ഉപ്പുതറ പോലീസ് എന്നിവിടങ്ങളിലും പരാതി നൽകി. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചതോടെ പണി തൽക്കാലം നിർത്തി വച്ചിരിക്കുകയാണ്. എന്നാൽ മണ്ണുമാന്തി യന്ത്രം ഉൾപ്പടെയുള്ള നിർമാണ സാമഗ്രികൾ മാറ്റിയിട്ടില്ല. മധുര സ്വദേശി വാങ്ങിയ ഇരുപത്തഞ്ചോളം ഏക്കറിലെ ഏലംകൃഷിയുടെ ആവശ്യത്തിലേക്കാണ് കുളം നിർമിക്കുന്നത്. ഇവിടെനിന്നും മുന്നൂറു മീറ്റർ മാറി മറ്റൊരു നീരൊഴുക്കു തടഞ്ഞ് തടയണ നിർമിക്കാനും നീക്കമുണ്ട്.