പട്ടയ സമര സമിതി ധര്‍ണാ സമരം നടത്തും
കട്ടപ്പന: പട്ടയം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്
അഞ്ചുരുളി, കല്യാണതണ്ട് സംയുക്ത പട്ടയ സമരസമിതി പ്രത്യക്ഷ സമരത്തിലേക്ക്. സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് നാലിന് കക്കാട്ടുകടയില്‍ ധര്‍ണാ സമരം നടത്തും. ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് സമരം ഉദ്ഘാടനം ചെയ്യും.
കാഞ്ചിയാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡിലെ മുഴുവന്‍ കുടുംബള്‍ക്കും പട്ടയം നല്‍ക്കുക, കൃഷിക്കാരുടെ ഭൂമി അവരുടെ അനുമതിയില്ലാതെയും, നഷ്ടപരിഹാരം നല്‍കാതെയും ഏറ്റെടുക്കാനുള്ള നീക്കം അവസാനിപ്പിക്കുക, അഞ്ചുരുളിയുടെ ടൂറിസം വികസനത്തെ ബാധിക്കുന്ന തരത്തിലുള്ള പദ്ധതി പുനഃ പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് സമരസമിതി ചെയര്‍മാന്‍ ഷാജി വേലംപറമ്പില്‍, കണ്‍വീനര്‍ ബി. ഉണ്ണികൃഷ്ണന്‍ നായര്‍, രക്ഷാധികാരിമാരായ പി.ജെ. സത്യപാലന്‍, ജിമ്മിച്ചന്‍ ഇളംതുരുത്തിയില്‍, ജോയി ആനത്താനം, ജോസഫ് എമ്പ്രയില്‍, വൈസ് ചെയര്‍മാന്‍മാരായ ജിജികുമാര്‍ മരുതൂര്‍, ബിനോയി പതിപ്പള്ളില്‍, മാത്യു എബ്രഹാം അരങ്ങത്ത്, ജോയിച്ചന്‍ കാടന്‍കാവില്‍, ചാക്കോ മാത്യു എട്ടിയില്‍ എന്നിവര്‍ പറഞ്ഞു.