സി പി എമ്മിനെതിരെ ആഞ്ഞടിച്ച് എ ഐ സി സി അംഗം അഡ്വ :ഇ. എം. ആഗസ്തി
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്ന പേരിൽ ഇടതു സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ഭൂപതിവ് ചട്ട ഭേതഗതി ബിൽ സി പി എമ്മുകാർ ഇടുക്കിയിൽ അനധികൃതമായി നിർമ്മിച്ചിരിക്കുന്ന മണിമാളികളും ബഹുനില്ല മന്ദിരങ്ങളും ക്രമവൽക്കരിക്കാൻ ആണെന്നും കർഷകരുടെ ആശങ്ക പരിഹരിക്കാനുള്ള യാതൊരു നിർദ്ദേശവും ഇല്ലാത്ത ബിൽ ആണെന്നും എ ഐ സി സി അംഗം അഡ്വ :ഇ. എം. ആഗസ്തി പ്രസ്ഥാവിച്ചു. സർക്കർ നിയമസഭയിൽ അവതരിപ്പിച്ച കരട് ബിൽ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കട്ടപ്പനയിൽ നടത്തിയ പ്രതിഷേധം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.. അബദ്ധപഞ്ചാഗം ആയ ഒരു ബില്ലിന്റെ പകർപ്പ് കത്തിച്ചാൽ ഇനി ആ ബില്ലിന് നിയമ സാധുത ഇല്ലാതാകും എന്ന് പറയുന്ന ഇടുക്കിയിൽ നിന്നുള്ള മന്ത്രി മണ്ടൻമാരുടെ രാജാവാക്കാനുള്ള ശ്രമത്തിലാണെന്നും രാജാവിനെ ക്കാൾ വലിയ രാജാഭക്തി പ്രകടിപ്പിക്കുന്ന റോഷി അഗസ്റ്റിൻ പിണറായി വിജയന്റെ വിനീത ദാസൻ ആകുന്നത് ഇടുക്കിക്കാർക്ക് അപമാനം ആണെന്നും ഇടുക്കിയിലെ കർഷക സമൂഹം ഇതിന് മാപ്പ് നൽകില്ല എന്നും അദ്ദേഹം പറഞ്ഞു… പ്രതിഷേധ സൂചകമായി ബില്ലിന്റെ കോപ്പി കത്തിച്ചാണ് പ്രതിഷേധം പ്രകടിപ്പിച്ചത്…. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷൻ ആയിരുന്നു… അഡ്വ കെ. ജെ. ബെന്നി, ഷൈനി സണ്ണിചെറിയാൻ, കെ. എ. മാത്യു, സിജു ചക്കുംമൂട്ടിൽ, ഷാജി വെള്ളംമാക്കൽ, പി. എസ്. രാജപ്പൻ, ജോസ് കലയത്തിനാൽ, ഷമേജ് കെ ജോർജ്, സജി മോൾ ഷാജി,സി എം തങ്കച്ചൻ,കെ എസ്. സജീവ്, ബിജു പുന്നോലി, എബ്രഹാം പന്തംമാക്കൽ, ജോയി കളപ്പുര, അരുൺ കുമാർ കാപ്പുകാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു..