ഇടുക്കിയിലെ വോട്ടര്‍മാരോടുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്;റോഷി അഗസ്റ്റിൻ.
പുതിയ ചുവടുവെയ്പ്പുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ സ. പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ്. ഈ സര്‍ക്കാരിലെ ഒരു മന്ത്രിയായി എന്നെ തീരുമാനിച്ചിരിക്കുന്നതില്‍ മുന്നണിയോടും കേരളാ കോണ്‍ഗ്രസ്സ്(എം) പാര്‍ട്ടിയോടുമുള്ള നന്ദി അറിയിക്കുന്നു. പ്രതിസന്ധികളില്‍ കൈവിടാത്ത എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ വിശ്വാസമാണ് ഈ തുടര്‍ഭരണം. കേരള ജനതയുടെ വലിയ പിന്‍തുണയോടെ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരിന്‍റെ ഭാഗമാകുന്നതിലുള്ള അഭിമാനവും സന്തോഷവും പങ്കുവയ്ക്കുന്നു.
എന്‍റെ പൊതുപ്രവര്‍ത്തനത്തില്‍ കൈപിടിച്ചുയര്‍ത്തിയ ഒട്ടേറെ മഹത് വ്യക്തികളുടെ സാന്നിധ്യം ആഗ്രഹിച്ചിരുന്നെങ്കിലും കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയില്‍ നമ്മുക്ക് നേരില്‍ കാണുവാനുള്ള സാഹചര്യം ഇല്ലാതാക്കിയിരിക്കുകയാണ്. എങ്കിലും നിങ്ങള്‍ ഓരോരുത്തരുടെയും സഹകരണവും പ്രാര്‍ത്ഥനയും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരള രാഷ്ട്രീയത്തിലേക്ക് എന്നെ കൈപിടുച്ചുയര്‍ത്തിയ കെ.എം.മാണി സാറിനേയും കേരള കോണ്‍ഗ്രസ്സ്(എം) പാര്‍ട്ടിയെ നാളിതുവരെ നയിച്ച ആരാധ്യ നായ നേതാക്കളെയും പ്രതിസന്ധി ഘട്ടത്തിലും തളരാത്ത ഊര്‍ജ്ജവുമായി പാര്‍ട്ടിയെ നയിക്കുന്ന ചെയര്‍മാന്‍ പ്രിയപ്പെട്ട ജോസ് കെ മാണിയോടുമുള്ള സ്നേഹവും കടപ്പാടും അറിയിക്കുന്നു.
ഇടുക്കിയിലെ വോട്ടര്‍മാരോടുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. രാഷ്ട്രിയ വേര്‍ തിരുവുകള്‍ കൂടാതെ ഒരു സഹോദരന്‍റെ സ്ഥാനം നല്‍കി എന്നെ സ്വീകരിച്ച് തുടര്‍ച്ചയായ വിജയം നല്‍കിയ ഇടുക്കിയിലെ ഓരോരുത്തരോടുമുള്ള നന്ദിയറിയിക്കുന്നു. തുടര്‍ന്നുള്ള എന്‍റെ ചുവടുവെയ്പ്പിനും നിങ്ങളുടെ പിന്തുണയും സഹകരണവും പ്രാര്‍ത്ഥനയും തുര്‍ന്നുമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.