ജീവകാരുണ്യപ്രവർത്തങ്ങൾ നടത്തിവരുന്ന സെബാസ്റ്റ്യൻ മഞ്ഞപ്പാറ ഈ ഓണ ദിനത്തിലും നിരാലംബരായ ആളുകൾക്ക് ഭക്ഷ്യ കിറ്റ് എത്തിക്കുന്ന തിരക്കിലാണ്
ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളായി 500 ൽ അധികം ഭക്ഷ്യ കിറ്റുകളാണ് സെബാസ്റ്റൻ മഞ്ഞപ്പാറയുടെ നേതൃത്വത്തിൽ വിതരണം ചെയ്യ്തത്.
സമൂഹത്തിൽ ഒറ്റപെട്ടുകഴിയുന്നവർ ,മാറാരോഗികൾ, മാനസിക വൈകല്യമുള്ളവർ, പഠിക്കാൻ നിർവാഹമില്ലാതെ ബുദ്ധിമുട്ടുന്നവർ തുടങ്ങി ദുരിതത്തിലേക്ക് ആണ്ടുപോകുന്നവരെ സഹായിക്കുക എന്നത് ഇരുപത്തി ഒൻപത് വർഷമായി സെബാസ്റ്റ്യൻ തന്റെ ജീവിതത്തിൻറെ ഭാഗമാക്കിയിരിക്കുകയാണ് .നാട്ടിലെ സുമനസ്സുകളുടെ സഹായം കൂടി ഉപയോഗിച്ചാണ് സെബാസ്റ്റ്യൻ മറ്റുള്ളവർക്ക് ആശ്വാസം പകരുന്നത്. ലോക് ഡൗൺ കാലത്തും പ്രളയകാലത്തും സേവനപ്രവർത്തങ്ങളുമായി മുൻപന്തിയിലാണ് സെബാസ്റ്യൻ . കോവിസ് കാലത്ത്എണ്ണായിരത്തിൽ അധികം കുടുംബങ്ങളിൽ ആഹാര സാധനങ്ങൾ എത്തിക്കുവാൻ സെബാസ്ററ്യനും കൂട്ടുകാർക്കും കഴിഞ്ഞു . കഴിഞ്ഞ ഓണത്തിന് സംസ്ഥാനത്തൊട്ടാകെ 3000 ൽ അധികം ഭകഷ്യ കിറ്റുകളാണ് ഈ ജീവകാരുണ്യ പ്രർത്തകരുടെ നേത്യത്വത്തിൽ വിരണം ചെയ്യത്.
സുമനസുകൾ നൽകുന്ന സഹായമാണ് സെബാസ്റ്യൻ മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് . ഇത്തരത്തിൽ നാടിനു നന്മമരമായി മാറുകയാണ് തേവർപറമ്പിൽ സെബാസ്റ്യൻ .