ഓണാഘോഷങ്ങൾക്കിടെ ഒരു മൽസരമുണ്ട് ഹൈറേഞ്ചിൽ. മല്ലൻമാരുടെ മൽസരമെന്ന് പറയുന്ന തടിചുമട് മൽസരം
ഓരോ ഓണത്തിനും മലയോര ഗ്രാമമായ തോപ്രാംകുടിയിൽ ഈ മൽസരം നടത്താറുണ്ട്. ഇത്തവണ ഒന്നാമതായി വിജയിച്ചത് തങ്കമണി സ്വദേശി തകിടിയേൽ സിനു വാണ്..കഴിഞ്ഞ അഞ്ച് വർഷത്തിൽ നാലു മൽസരത്തിലും ഒന്നാം സ്ഥാനം നേടിയത് സിനു തന്നെ .
തോപ്രാംകുടി മർച്ചന്റ് അസ്റ്റോസിയേഷനും , മറ്റ് സന്നദ്ധ സംഘടനകളും ചേർന്നാണ് ഏറെ വ്യത്യസ്തമായ തടിചുമട് മൽസരം സംഘടിപ്പിച്ചത്. ഓണക്കാലത്ത് തോപ്രാംകുടിൽ നടത്തുന്ന മൽസരം കാണുവാൻ ഏറെ ആളുകൾ എത്തും. മല്ലൻമാരുടെ മൽസരമെന്ന് പറയുന്ന തടിചുമട് മൽസരത്തിൽ ഇത്തവണ 6 പേരാണ് പങ്കെടുത്തത് കഴിഞ്ഞ അഞ്ചു വർഷങ്ങളായി നടന്ന മത്സരത്തിൽ മൂന്ന് വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്ന തങ്കമണി സ്വദേശി തകിടിയേൽ സിനു ഇത്തവണയും ഒന്നാം സ്ഥാനം നേടി.
5001 രൂപയാണ് വിജയിക്കുള്ള ഒന്നാം സമ്മാനം.
ആറുപേർ പങ്കെടുത്ത മത്സരത്തിൽ 250 കിലോഗ്രാം ഭാരമുള്ള തടി തോളിലേറ്റി സിനു 60 മീറ്റർ ദൂരം നടന്നു. ആർപ്പുവിളികളും പ്രോത്സാഹനവുമായി നാട്ടുകാരും ഒപ്പം ചേർന്നു. നിരവധി പേരാണ് വിശേഷപ്പെട്ട ഈ മത്സരം കാണാനായി തോപ്രാംകുടി ടൗണിൽ എത്തിയത്. മലയോരത്തെ മല്ലൻമാരുടെ മൽസരത്തിൽ തങ്കമണിക്കാരൻ തകിടിയേൽ സിനു ഇത്തവണയും പ്രധാന മല്ലനായി തെരഞ്ഞെടുത്തു. അടുത്ത വർഷം വലിയ പ്രചാരം നൽകി കൊണ്ട് വിപുലമായി മൽസരം സംഘടി പ്പിക്കുവാനാണ് സംഘാടക സമിതിയുടെ തീരുമാനം.