പ്രധാന വാര്‍ത്തകള്‍
കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകൾക്കു സംസ്ഥാനത്ത് ക്ഷാമം
കൊവിഡ് രോഗികളുടെ ചികിത്സാക്കായി ഉപയോഗിക്കുന്ന വിവിധ മരുന്നുകള്‍ക്ക് സംസ്ഥാനത്ത് ക്ഷാമം. കേരളത്തില്‍ രോഗികളുടെ എണ്ണം കൂടിയതും മരുന്നുകള്‍ക്കായി മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തിലെ വിപണിയെ വന്‍തോതില്‍ ആശ്രയിക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം.കൊവിഡ് ഗുരുതരമാകുന്ന രോഗികളില്‍ ചികിത്സയുടെ രണ്ടാം ഘട്ടത്തില്‍ ഉപയോഗിക്കുന്ന ഡെക്സാമെത്തസോണ്‍, മീഥൈല്‍ പ്രെഡ്നിസോള്‍ തുടങ്ങിയ സ്റ്റിറോയ്ഡ് മരുന്നുകള്‍, രക്തം കട്ടപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകൾക്കാണ് ഇപ്പോൾ ക്ഷാമം