നാട്ടുവാര്‍ത്തകള്‍
കാർഷികപ്രശ്നങ്ങൾ പരിഹരിക്കണം-എം.പി.
തൊടുപുഴ : പുതുതായി ചുമതലയേൽക്കുന്ന സർക്കാരിനും മന്ത്രിയായി തിരഞ്ഞടുക്കപ്പെട്ട റോഷി അഗസ്റ്റിനും ആശംസകൾ നേർന്ന് ഡീൻ കുര്യാക്കോസ് എം.പി.
ഇടുക്കിക്കായി തിരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് നടപ്പാക്കുന്നതിന് മുൻഗണന നൽകണമെന്നും കാർഷിക വിലയിടിവ് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.ഏലത്തിന് 2500 രൂപ താങ്ങുവില പ്രഖ്യാപിക്കുന്നതിന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണം. ഭൂപതിവ് ചട്ടങ്ങൾ ഭേദഗതിചെയ്ത് ഇടുക്കിയിലെ സാധാരണക്കാരെ നിയമക്കുരുക്കിൽനിന്ന് രക്ഷപ്പെടുത്താൻ അടിയന്തരമായി ഇടപെടണമെന്നും എം.പി. മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.