കട്ടപ്പനയുടെ ഓണോത്സവത്തിലേയ്ക്ക് ഏവർക്കും സ്വാഗതം
ഫ്രണ്ട്സ് ഓഫ് കട്ടപ്പന ഓണോത്സവം 2023 ഹൈറേഞ്ചിലെ ഏക നഗരസഭയായ കട്ടപ്പന നഗരത്തിന്റെ എല്ലാ
പ്രൗഡിക്കും അനുസരിച്ച് നടത്തപ്പെടുകയാണ്. 3 പി എം ന് ഐറ്റി ഐ ജംഗ്ഷന് സമീപം ഇമിഗ്രൻറ് അക്കാദമിയിൽ നിന്നും ഘോഷയാത്ര ആരംഭിക്കും.
മുൻ നിരയിൽ ബാനറിന് പിന്നിൽ കട്ടപ്പനയിലെ ജനപ്രതിനിധികൾ എല്ലാ സംഘടനകളുടെയും ഭാരവാഹികൾ എന്നിവർ അണിനിരക്കും.
തുടർന്ന് വാദ്യമേളങ്ങൾ മയൂര നൃത്തം, പരുന്താട്ടം കഥകളി ,തെയ്യം ,തൃശൂർ പുലികളി മാവേലിമാർ , മോഹിനിയാട്ടം, മലയാളി മങ്ക തുടങ്ങിയ കലാരൂപങ്ങളും നൂറോളം ചെണ്ട കലാകാരൻമാരും അണിനിരക്കും. ചെണ്ടമേളത്തിന് സംസ്ഥാന തല മത്സരങ്ങളിൽ ജഡ്ജ് ചെയ്യുന്നവർ സെൻട്രൽ ജംഗ്ഷനിൽ വച്ച് ഘോഷയാത്രയിലെ ചെണ്ട പെർഫോർമൻസിനും തുടർന്ന് പഴയ സ്റ്റാൻഡിലെ വേദിയിലെ പെർഫോർമൻസിനും മാർക്കിടും.ഘോഷയാത്ര പഴയ ബസ്സ്റ്റാൻഡിലെ വേദിയിൽ എത്തിചേരുമ്പോൾ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് ജനപ്രതിനിധികൾ വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർചേർന്ന് തിരിതെളിക്കും.
തുടർന്ന് പ്രശസ്ത ചലച്ചിത്രതാരം പ്രമോദ് വെളിയനാട് ഇടുക്കി ജില്ലയിൽ ആദ്യമായി നടത്തപ്പെടുന്ന അഖിലകേരളാ ചെണ്ടമേളം മത്സരം ഉദ്ഘാടനം ചെയ്യും.
ചെണ്ട മേള മത്സരത്തിന് ശേഷം ഗാനമേള ,രാഹുൽ കൊച്ചാപ്പിയുടെ നാടൻപാട്ടും പറച്ചിലും തുടങ്ങിയവയും അരങ്ങേറും.
കഴിഞ്ഞ പത്ത് വർഷക്കാലമായി മാവേലി മഹോത്സവം എന്നപേരിൽ കട്ടപ്പനയിലെ മുഴുവൻ സംഘടനകളെയും ചേർത്ത് നിർത്തി ഓണാഘോഷം സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ ഒരുമയുടെ ഈ ഓണം വിജയിപ്പിക്കുന്നതിന് പരമാവധി പ്രചാരം നൽകണമെന്നും ഘോഷയാത്രയിൽ അണിനിരക്കണമെന്നും വിനയപുരസരം അഭ്യർത്ഥിക്കുന്നു.