സർക്കാർ ജന ദ്രോഹ മദ്യ നയത്തിൽ പ്രതിഷേധം ശക്തം
കെ സി ബി സി മദ്യ വിരുദ്ധ സമിതി ഇടുക്കി രൂപതയും, വെള്ളയാകുടി യൂണിറ്റും സംയുക്തമായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
വിവിധ ഇടവകകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത യോഗം നടന്നു.
കെ സി ബി സി മദ്യ വിരുദ്ധ സമിതി രൂപത ജനറൽ സെക്രട്ടറി റോജസ് എം ജോർജ് സ്വാഗതം ആശംസിച്ചു.
രൂപത ഡയറക്ടർ ഫാ തോമസ് വലിയ മംഗലം ആമുഘ സന്ദേശം നൽകി. കേരലത്തെ മദ്യ വിമുക്തമാക്കുമെന്ന് പറഞ്ഞു അധികാരത്തിൽ എത്തിയ പിണറായി സർക്കാർ നേരെ തിരിച്ചു പ്രവർത്തിച്ചു. കേരളത്തെ മദ്യ മയക്കുമരുന്നുകളുടെ ഹബ്ബ് ആക്കി. ഈ സർക്കാർ അധികാരം ഏൽക്കുമ്പോൾ 19ബാറുകൾ മാത്രം ഉണ്ടായിരുന്നത് ഇപ്പോൾ എഴുന്നൂറ് ആയി വർധിച്ചു. വീര്യം കുറഞ്ഞ മദ്യം ഉൽപാധിപ്പിക്കുവാൻ ഇപ്പോൾ ആലോചിക്കുന്നത് സ്ത്രീകളെയും, കുഞ്ഞുങ്ങളെയും ഉദ്ദേശിച്ചുള്ളഗൂഡ മദ്യ നയം ആണ്. ഈ ഇടതു കപട മദ്യ നയത്തിന് വലിയ വില സർക്കാർ നൽകേണ്ടി വരും. തുടർന്ന് ടൗണിൽ നടന്ന പ്രതിഷേധ ജ്വാല വെള്ളയാകുടി സെന്റ്. ജോർജ് ഇടവക അസിസ്റ്റന്റ് വികാരി. ഫാ. ജോസഫ് ഉമിക്കുന്നേൽ ഉത്ഘാടനം ചെയ്തു.കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി സിജോ ഇലംദൂർ, ഫാ. ജോർജ് കരിന്തേൾ, കുമാരി ഡിന ആന്റണി, സിസ്റ്റർ ലീജ എസ് ഡി, ജോയി മണ്ണമ്പറമ്പിൽ, ബിനോയ് കളത്തിക്കുന്നേൽ, ആദർശ് ആനക്കലിൽ, തുടങ്ങിയവർ നേതൃത്വം നൽകി. സർക്കാർ ജനദ്രോഹ മദ്യ നയം തിരുത്തിയില്ലെങ്കിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ തുടർന്നും വലിയ ജനകീയ സമരങ്ങൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. കുട്ടികളുടെയും, യുവാകളുടെയും പ്രതിനിധികളും പ്രതിഷേധ ജ്വാലയിൽ പങ്കാളികളായി