കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം കട്ടപ്പന പൊതുസ്മാശാനത്തില്‍ നടത്തി
കട്ടപ്പന: കോവിഡ് ബാധിച്ച് മരിച്ച വണ്ടിപ്പെരിയാര്‍, കുമളി സ്വദേശികളുടെ സംസ്‌കാരം യൂത്ത് കെയറിന്റെയും ഡീന്‍ കുര്യാക്കോസ് എം.പിയുടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീമിന്റേയും നേതൃത്വത്തില്‍ കട്ടപ്പന പൊതുസ്മാശാനത്തില്‍ നടത്തി. വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ തയ്യില്‍ അമ്മിണി തങ്കച്ചന്‍ (74) കോവിഡ് ബാധിച്ച് കട്ടപ്പന ഫോര്‍ത്തുനാത്തൂസ് സെന്ററില്‍ ചികത്സയില്‍ കഴിയവെയാണ് മരണപ്പെട്ടത്. മക്കളില്‍ ഒരാളൊഴികെ എല്ലാവരും കോവിഡ് ബാധിച്ച് ചികത്സയിലായിരുന്നു. തീര്‍ത്തും നിര്‍ധനകുടുംബമായ ഇവരുടെ സംസ്‌കാരചിലവുകള്‍ നഗരസഭയാണ് ഏറ്റെടുത്ത് നടത്തിയത്. കുമളി അട്ടപ്പളം പൈനുങ്കല്‍ പൈലിയും (75) കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികത്സയിലായിരിക്കെയാണ് മരണപ്പെട്ടത്. കട്ടപ്പന പൊതുസ്മശാനത്തില്‍ ദഹിപ്പിച്ച പൈലിയുടെ മൃതശരീരത്തിന്റെ ഭൗതികാവശിഷ്ടം പിന്നീട് മതാചാരപ്രകാരം സംസ്‌കരിക്കും. സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ഡി.സി.സി ജനറല്‍ സെക്രട്ടറി ബിജോ മാണി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പ്രശാന്ത് രാജു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എസ് സജീവ്, സെക്രട്ടറി അലന്‍ പൊട്ടനാനി, അരവിന്ദ് രാജ് എന്നിവര്‍ നേതൃത്വം നല്‍കി