ഓണക്കാലം മധുരമാക്കാന്‍മറയൂരിലെ ആലപ്പുരകള്‍ സജീവമായിമറയുരിന് ചന്ദനത്തിന്റെ കുളിര്‍മയും ശര്‍ക്കര സുഗന്ധവും
മറയൂര്‍: മറയൂരിലെ കരിമ്പ് കര്‍ഷകര്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന വിപണനകാലമാണ് ഓണ സീസണ്‍. മറയൂര്‍ കാന്തല്ലൂര്‍ പഞ്ചായത്തുകളിലായി ആയിരം ഏക്കറിനടുത്താണ് കരിമ്പ് കൃഷി നടക്കുന്നത്. അന്‍പതോളം ചെറുകിട ശര്‍ക്കര നിര്‍മ്മാണ യൂണിറ്റുകളുള്ള പ്രദേശമാണ് മറയൂര്‍ കാന്തല്ലൂര്‍ മേഖല. കര്‍ഷകരില്‍ നിന്നും കരിമ്പ് വാങ്ങി ശര്‍ക്കര നിര്‍മ്മാണം നടത്തുന്ന വ്യാപാരികളും ഓണക്കാലത്തെ ലക്ഷ്യം വച്ചുള്ള ഒരുക്കത്തിലാണ്.
ഏറ്റവും ഉയര്‍ന്ന ഗുണനിലാവരത്തോടെ നിര്‍മ്മിക്കുന്ന ശര്‍ക്കരക്ക് തോട്ടത്തില്‍ 140 രൂപയും സാധാരണ ശര്‍ക്കരക്ക് 100 രൂപയും കര്‍ഷകര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. പന്ത്രണ്ട് മാസം പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കരിമ്പിന്റെ നീര് രണ്ട് തവണയും ശര്‍ക്കര പാവ് അരിച്ചെടുത്ത് നിര്‍മ്മിക്കുന്ന ശര്‍ക്കരയാണ് ഫില്‍റ്റര്‍ ഗ്രേഡ് 1 എന്ന പേരില്‍ അറിയപ്പെടുന്നത്.ഇത്തരം ശര്‍ക്കരയാണ് പാക്കറ്റില്‍ വില്‍പ്പന നടത്തുന്നത്. സാധാരണ മാര്‍ക്കറ്റില്‍ എത്തുന്ന മറയൂര്‍ ശര്‍ക്കരക്ക് 60 മുതല്‍ 80 രൂപവരെയാണ് നിലവില്‍ ലഭിച്ചുവരുന്നത്.
ഭൗമസൂചിക പദവി ലഭിച്ചതിനെ തുടര്‍ന്ന മറയൂര്‍ ശര്‍ക്കരക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ഉള്‍പ്പെടെ നിരവധി ആവശ്യക്കരാണൂള്ളത്. മുന്‍ കാലങ്ങളില്‍ ഓണക്കാലത്ത് ശര്‍ക്കര വില്‍പ്പന നടത്താന്‍ കഴിയാതെ കെട്ടികിടക്കുന്നതും കര്‍ഷകരുടെ ദുരിതവും പതിവ് സംഭവങ്ങളായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പൊതുബജറ്റില്‍ തുക വകയിരുത്തി ഭൗമസൂചിക പദവി ലഭ്യമാക്കിയത്. ബജറ്റിന് മുന്‍പുള്ള നയപ്രഖ്യാപനത്തിലും മറയൂര്‍ ശര്‍ക്കരയുടെ ഭൗമസൂചിക പദവിയെപറ്റി ഗവര്‍ണ്ണര്‍ പരാമര്‍ശിച്ചിരുന്നു. അന്നെത്ത് കൃഷി മന്ത്രിയായിരുന്ന വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ മറയൂര്‍ ശര്‍ക്കരയുടെ ഗുണനിലവാരത്തെ കുറിച്ച് വലിയ രീതിയിലുള്ള പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചതും ഭൗമസൂചില ലഭ്യമായതും വലിയ നേട്ടമായി. ഇപ്പോള്‍ ഓണക്കാലത്തിന് മുന്‍പ് തന്നെ ശര്‍ക്കരയുടെ വിപണനം കര്‍ഷകര്‍ക്ക് ഉറപ്പ് വരുത്താന്‍ സാധിക്കുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ നേട്ടമാണ്.
വില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ നിന്നും വിപണനം ഉറപ്പ് വരുത്താന്‍ കഴിഞ്ഞതോടെ ശര്‍ക്കരയുടെ നിര്‍മ്മാണം കര്‍ഷകർ ആരംഭിച്ചു കഴിഞ്ഞു. ഉണ്ട രൂപത്തിലുള്ള ശര്‍ക്കരക്ക് പുറമെ പൊടി രൂപത്തിലുള്ളതും ക}ബ് രൂപത്തിലുമുള്ള ശര്‍ക്കര ഇപ്പോള്‍ കര്‍ഷകര്‍ നിര്‍മ്മിക്കുന്നുണ്ട്.
വിനോദ സഞ്ചാരികള്‍ എത്തിതുടങ്ങിയതോടെ ശര്‍ക്കര മിട്ടായിയും ഹല്‍വയും നിര്‍മ്മിക്കുണ്ട്. 500ഗ്രാം തൂക്കം വരുന്ന മറയൂര്‍ ശര്‍ക്ക ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഹല്‍വക്ക് നിരവധി ആവശ്യക്കാരാനുള്ളത് .നാച്ചിവയല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന സെന്റ് ജോസഫ് ശർക്കര ഫാമിലാണ് മറയൂര്‍ ശര്‍ക്കര ഉപയോഗിച്ച് ആസ്വാദ്യകരമായ രൂചില്‍ ഹല്‍വ നിര്‍മ്മിച്ച് വിപണനം നടത്തുന്നത്. ഓണക്കാലം ആഘോഷകാലമാക്കാനുള്ള ഒരുക്കത്തില്‍ കര്‍ഷകര്‍ എത്തിയതോടെ മറയൂരിലെ കാറ്റിന് ചന്ദനത്തിന്റെ കുളിര്‍മ്മയും ശര്‍ക്കരയുടെ ഗന്ധവുമാണ്.