ശര്‍ക്കര നിര്‍മ്മാണ ശാലയില്‍ തീപിടുത്തം. കരിമ്പ് തോട്ടം കത്തിനശിച്ചു: കര്‍ഷകന് ആറ് ലക്ഷം രൂപയുടെ നഷ്ടം
മറയൂര്‍: മറയൂർ പഞ്ചായത്തിലെ മാശിവയൽ ഭാഗത്ത് ശര്‍ക്കര നിര്‍മ്മാണ ശാലയില്‍ നിന്ന് തീ പടർന്ന് ഒരേക്കറോളം കരിമ്പ് കൃഷി കത്തി നശിച്ചു. മറയൂരിലെ വ്യപാരിയായ ജി രാജന്റെ ഉടമസ്ഥതിയിലുള്ള കൃഷി സ്ഥലം മറയൂർ ഗ്രാമം സ്വദേശിയായ ദുരൈയാണ് കൃഷി ചെയ്തു വന്നിരുന്നത്. കഴിഞ്ഞ ദിവസം ആദ്യമായാണ് കരിമ്പ് വെട്ടി ശര്‍ക്കര നിർമ്മാണം ആരംഭിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ശര്‍ക്കര നിര്‍മ്മാണ ശാലയില്‍ തീപടര്‍ന്നതില്‍ കരിമ്പിന്‍ തോട്ടവും കത്തിനശിച്ചത്. ഇന്നലെ ശര്‍ക്കര നിര്‍മ്മിക്കാന്‍ തീ കൂട്ടി കരിമ്പ്‌നീര്‍ തിളപ്പിക്കുന്നതിനിടെ ആഞ്ഞടിച്ച കാറ്റില്‍ തീ മേൽ ക്കൂരയില്‍ പിടിച്ചത്. പടര്‍ന്ന തീ കരിമ്പിന്‍ തോട്ടത്തിലും കയറിപ്പിടിച്ചതില്‍ കരിമ്പും പൂര്‍ണ്ണമായും കത്തിനശിച്ചു തൊട്ടടുത്ത പാണ്ടിയുടെയും കുമ്മിട്ടാംകുഴി സ്വദേശി രാജേന്ദ്രന്റെയും കരിമ്പ് കാട്ടിലേക്കും തീ പടർന്ന് കരിമ്പിൻ തോട്ടം കത്തി നശിച്ചിട്ടുണ്ട്. പ്രദേശത്ത് ഈ വര്ഷം മഴ തീരെ ലഭിക്കാത്തതിനാൽ കരിമ്പിൻ പാടങ്ങളെല്ലാം തന്നെ ഉണങ്ങി വരണ്ട നിലയിലായിരുന്നു. തൊഴിലാളികളും സമീപവാസികളും എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും മൂന്നാറിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയത്. ആറ് ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കുന്നത്.