Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുടുംബശ്രീ ജില്ലാതല ഓണച്ചന്ത ഉദ്ഘാടനം ചെയ്തു
ചെറുതോണി ടൗണില്‍ ആരംഭിച്ച കുടുംബശ്രീ ജില്ലാതല ഓണച്ചന്ത ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ആഗസ്റ്റ് 24 മുതല്‍ 28 വരെയാണ് ഓണച്ചന്ത പ്രവര്‍ത്തിക്കുക. ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ആശമോള്‍ വി എം അധ്യക്ഷത വഹിച്ചു. ആദ്യ വില്പന ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസില്‍ നിന്നും സ്വീകരിച്ചുകൊണ്ട് വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗം പ്രഭ തങ്കച്ചന്, കാമാക്ഷി ചെയര്‍പേഴ്സണ്‍ ലിസി മാത്യു, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ശ്രീപ്രഭ മുകേഷ്, സേതുലക്ഷ്മി, ബിജു ജോസഫ്, ഇടുക്കി ബ്ലോക്കിലെ എംഇസിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളും പച്ചക്കറികളും തുണിത്തരങ്ങളും വിവിധതരം പായസങ്ങളും മേളയില്‍ ലഭ്യമാണ്.