പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്തു മൂന്നു ജില്ലകളിൽ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്നു ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകളില്‍ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്തു. കൊല്ലത്ത് പൂയപ്പള്ളി സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് രോഗം ഭേദമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു.