പ്രധാന വാര്‍ത്തകള്‍
വിദേശത്തുനിന്ന് നേരിട്ട് കോവിഡ് വാക്സിൻ വാങ്ങാനൊരുങ്ങി സംസ്ഥാനങ്ങൾ ; കേന്ദ്രത്തെ ‘ബൈബിൾവാക്യം’ ഓർമിപ്പിച്ചു ശശി തരൂർ
സംസ്ഥാനങ്ങള്‍ നേരിട്ട് വിദേശത്ത് നിന്നും കൊവിഡ് വാക്സിന് വാങ്ങുവാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി രംഗത്ത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം.’നിങ്ങളില്‍ ആരുടെയെങ്കിലും മകന് ഭക്ഷണം ആവശ്യപ്പെടുമ്പോൾ നിങ്ങള്‍ കല്ല് നല്‍കുമോ?’ – എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചാണ് ശശി തരൂര്‍ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. പതിനൊന്ന് സംസ്ഥാനങ്ങള്‍ വിദേശത്ത് നിന്നും വാക്സിന് എത്തിക്കാനുള്ള ഓഡറുകള്‍ നല്കി കഴിഞ്ഞു.