ഹൈറേഞ്ചിന്റെ സ്വർണ സങ്കൽപങ്ങൾക്ക് സമ്പൂർണ്ണ സാക്ഷാത്ക്കാരമായ പവിത്രാ ഗോൾഡിൻ്റെ ജില്ലയിലെ ഏറ്റവും വലുതും, അത്യാധുനികവുമായ ഷോറൂം കട്ടപ്പനയിൽ പ്രവർത്തനമാരംഭിച്ചു
ഹൈറേഞ്ചിന്റെ സ്വർണ സങ്കൽപങ്ങൾക്ക് സമ്പൂർണ്ണ സാക്ഷാത്ക്കാരമായ പവിത്രാ ഗോൾഡിൻ്റെ ജില്ലയിലെ ഏറ്റവും വലുതും, അത്യാധുനികവുമായ ഷോറൂം കട്ടപ്പന – പുളിയൻമല റോഡിൽ പവിത്രാ ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത സിനിമാ താരം അനു സിത്താര ഉദ്ഘാടനം നിർവ്വഹിച്ചു.
കഴിഞ്ഞ 18 വർഷങ്ങളായി ഹൈറേഞ്ചിൻ്റെ സ്വർണ്ണ സങ്കൽപങ്ങൾക്ക് സമ്പൂർണ്ണ സാക്ഷാത്ക്കാരമേകുന്ന പവിത്ര ഗോൾഡ് & ഡയമണ്ട്സിൻ്റെ വിപുലീകരിച്ച അത്യാധുനിക ഷോറൂമാണ് കട്ടപ്പന പുളിയൻമല റോഡിൽ പവിത്രാ ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചത്. പ്രശസ്ത സിനിമാ താരം അനു സിത്താര നാട മുറിച്ച് ഷോറൂം ഉദ്ഘാടനം ചെയ്തു.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ, മുൻ എംഎൽഎ
അഡ്വ ഇ എം അഗസ്തി , വി.ആർ സജി, ശ്രീനഗരി രാജൻ, വി.ആർ ശശി, മനോജ് എം.തോമസ്, സിബി കൊല്ലംകുടിയിൽ, ജാൻസി ബേബി , MV സജീവൻ , പവിത്രാ ഗോൾഡ് മാനേജിംഗ് ഡയറക്ടർമാരായ സാം കുര്യൻ, സണ്ണി ഫ്രാൻസിസ്, കെ സി ജോസ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഫാഷൻ വ്ളോഗർ ശരണ്യ നന്ദകുമാറും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതയായിരുന്നു.
നഗരസഭാ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം ആദ്യവില്പന നിർവഹിച്ചു.
ചാച്ചൻ പൂമറ്റം ആദ്യവില്പന സ്വീകരിച്ചു.
ഇന്ത്യയിലും വിദേശത്തുമുള്ള ലേറ്റസ്റ്റ് ഫാഷൻ സ്വർണം, ഡയമണ്ട്, പ്ലാറ്റിനം എന്നീ ആഭരണങ്ങളുടെ ഏറ്റവും വലിയ കളക്ഷനുകൾ ഒരുക്കിയിരിക്കുന്നു. കൂടാതെ ലൈറ്റ് വെയിറ്റ്, ഡെയ്ലി വെയർ ഡിസൈനുകളും പവിത്രയുടെ പ്രത്യേകതയാണ് .
ആന്റിക്ക് കളക്ഷൻ കട്ടപ്പന മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് എം കെ തോമസ് ഉദ്ഘാടനം ചെയ്തു. കിഡ്സ് സെക്ഷൻ വിഭാഗം ജോയി വെട്ടിക്കുഴിയും, 18 കാരറ്റ് സർപ്രൈസ് കളക്ഷൻ വിഭാഗം കട്ടപ്പന ജുമാ മസ്ജിദ് ഇമാം ഹാഫീസ് യൂസഫ് അൽ ഖാസിമിയും, ഡയമണ്ട് കളക്ഷൻ വിഭാഗം ഗോൾഡ് മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻറ് സാജൻ ജോർജും ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ 10 പേർക്ക് ഗോൾഡ് കോയിനുകൾ സമ്മാനമായി നൽകി . കെ പി ഹസൻ, ജോണി ജോസഫ്, ബിജു മാധവൻ, ഷെറിൻ ജിനോയി, പി കെ ഗോപി, ബിനോയ് വർഗീസ്,
കെ വി വിശ്വനാഥൻ, സരിത ശേഖർ തുടങ്ങിയവർ വിവിധ സെക്ഷനുകളിലെ ആദ്യ വില്പനയിൽ പങ്കാളികളായി.
ഉദ്ഘാടന ദിവസം മുതൽ രണ്ട് മാസത്തേക്ക് പർച്ചേസ് ചെയ്യുന്നവരിൽ നിന്നും ദിവസേന നറുക്കിട്ട് ഗോൾഡ് കോയിൻ സമ്മാനമായി നൽകുന്നു എന്നതും പവിത്ര ഗോൾഡിൻ്റെ പ്രത്യേകതയാണ്. ഉദ്ഘാടന വേളയിൽ വിവിധ രാഷ്ട്രിയ, സാമൂഹിക, സാംസ്കാരിക സന്നദ്ധ സംഘടന നേതാക്കൾ ഉൾപ്പെടെ നിരവധിപ്പേർ പങ്കെടുത്തു.