കാര്‍ഷിക വിപണന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
അഴുത ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ കാര്‍ഷിക വിപണന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. വാഴൂര്‍ സോമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. മാലതി അധ്യക്ഷത വഹിച്ചു.
വണ്ടിപ്പെരിയാര്‍ വള്ളക്കടവ് പ്രദേശത്തെ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദ്യ കാലത്ത് ആരംഭിച്ച കുരുമുളക് വിപണനകേന്ദ്രമാണ് കാര്‍ഷിക വിപണന കേന്ദ്രമാക്കി മാറ്റിയത്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് 22 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. കര്‍ഷകര്‍ക്ക് അവര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ ഇവിടെ എത്തിച്ച് വില്‍പ്പന നടത്താനാവും. കൂടാതെ ക്ഷീരകര്‍ഷകര്‍ക്ക് വെറ്ററിനറി ഡോക്ടറുടെ സഹായവും ഇവിടെ ലഭ്യമാക്കും.
ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രന്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, ബ്ലോക്ക് പഞ്ചായത്തംഗം പിഎം നൗഷാദ്, വാര്‍ഡ് അംഗം ഷീലാ കുളത്തിങ്കല്‍, കെ ഡി അജിത്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എ വി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.