പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ .
സംസ്ഥാനത്ത് ജനകീയ ഹോട്ടലുകളുടെ സബ്സിഡി സർക്കാർ നിർത്തലാക്കി.
ആഗസ്റ്റ് 1 മുതൽ ഓർഡർ നിലവിൽ വന്നു.
ഊണിന് 20 രൂപായും പാഴ്സലിന് 25 രൂപായുമാണ് മുൻപ് സർക്കാർ നിശ്ചയിച്ചിരുന്നത്.
ഒരു ഊണിന് 10 രൂപാ നിരക്കിൽ സർക്കാർ സബ് സിഡിയും നൽകുമായിരുന്നു.
സബ് സിഡി ഇനത്തിൽ ലക്ഷങ്ങളാണ് പല ജനകീയ ഹോട്ടലുകൾക്കും കിട്ടാനുള്ളത്.
സർക്കാരിന് സാമ്പത്തിക ബാധ്യത കൂടിയതിനെത്തുടർന്ന് സബ്സിഡി നിർത്തലാക്കിയത്.
ഊണിന് 20 രൂപയ്ക്ക് പകരം 30 രൂപയും പാഴ്സലിന് 25 പകരം 35 രൂപയും വാങ്ങാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു.
ഇതിനെ തുടർന്നാണ് ഓഗസ്റ്റ് ഒന്നു മുതൽ സബ്സിഡി തുക നിർത്തലാക്കാൻ പുതിയ ഉത്തരവ് ഇറങ്ങിയത്.
നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവും തൊഴിലാളികൾക്കുള്ള കൂലിയും വർദ്ധിച്ചതോടെ ഹൈറേഞ്ചിൽ ഉൾപ്പെടെ പലസ്ഥലങ്ങളിലും ജനകീയ ഹോട്ടലുകൾ അടച്ചു പൂട്ടിൽ ഭീഷണിയിലാണ്.