പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
യു ഡി എഫ് ഇടുക്കി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ കട്ടപ്പനയിൽ സംഘർഷം
യു ഡി എഫ് ഇടുക്കി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ കട്ടപ്പനയിൽ സംഘർഷം. വ്യാപാരി വ്യവസായി സമിതി സംഘടന വ്യാപാരികളും ഹർത്താൽ അനുകൂലികളും തമ്മിലാണ് ഉന്തുംതള്ളും ഉണ്ടായത്. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. യു ഡി എഫ് ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി നേതാക്കൾ അറിയിച്ചിരുന്നു ഇതേ തുടർന്നാണ് രാവിലെ കട്ടപ്പന മാർക്കറ്റിനുള്ളിൽ ഈ സംഘടനയിൽ ഉൾപ്പെട്ട ഏതാനും വ്യാപാരികൾ കടകൾ തുറന്നത്. സമരാനുകൂലികൾ എത്തി കടകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിൽ കഴിയില്ലെന്ന് വ്യാപാരികൾ പറഞ്ഞതോടെയാണ് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്. തുടർന്ന് കട്ടപ്പന ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയാണ് സമാനാനുകൂലികളെ മാറ്റിയത്. സംഘർഷ സാധ്യത ഉള്ളതിനാൽ വൻ പൊലീസ് സന്നാഹം കട്ടപ്പന ടൗണിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.