ഉടുമ്പന്ചോലനാട്ടുവാര്ത്തകള്
ദുരിതങ്ങളുടെ തോരാമഴയിൽ നിൽക്കില്ല ഇനിയാ കുടുംബം; സഹായവുമായി ഇരട്ടയാർ പഞ്ചായത്ത് ഭരണസമിതി
ഇരട്ടയാർ∙ തല ചായ്ക്കാൻ ഉണ്ടായിരുന്ന കുടിൽ കാറ്റിലും മഴയിലും തകർന്നതോടെ ദുരിതത്തിലായ കുടുംബത്തിന് സഹായവുമായി പഞ്ചായത്ത് ഭരണസമിതി. കൊച്ചുകാമാക്ഷി തേനംമാക്കൽ മോളിക്കും കുടുംബത്തിനുമാണു പഞ്ചായത്ത് പ്രസിഡന്റ് ജിൻസൻ വർക്കിയും വൈസ് പ്രസിഡന്റ് ബിൻസി ജോണിയും സഹായവുമായി എത്തിയത്.വൃദ്ധമാതാവും മകനും മരുമകളും കുട്ടിയും ഉൾപ്പെടുന്നതാണ് മോളിയുടെ കുടുംബം.
അയൽക്കാർ സൗജന്യമായി നൽകിയ 20 സെന്റ് സ്ഥലത്ത് പടുത കൊണ്ട് കുടിൽ നിർമിച്ചാണ് ഇവർ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിലും ഈ കുടിലും നശിച്ചു. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി ഇവരെ വാടക വീട്ടിലേക്കു മാറ്റി. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കാമെന്നും പഞ്ചായത്ത് അധികൃതർ ഉറപ്പു നൽകിയതോടെ കുടുംബം പ്രതീക്ഷയിലാണ്.