ശാസ്ത്രീയമായ കൃഷി രീതി പ്രോത്സാഹിപ്പിക്കണം; മന്ത്രി റോഷി അഗസ്റ്റിൻ
ശാസ്ത്രീയമായ കൃഷി രീതി പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കർഷക ദിനം ഇടുക്കി ജില്ലാ തല ഉദ്ഘാടനം കട്ടപ്പന നഗരസഭ കോൺഫറൻസ് ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിന് ആക്കം വർധിപ്പിക്കുന്നതിനുള്ള പ്രധാന ഘടകം കൃഷിയാണ്. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും കാർഷിക മേഖലയുടെ അപചയത്തിന് കാരണമാകുന്നുണ്ട്. കാർഷിക വൃത്തിയെ പ്രോത്സാഹിപ്പിക്കുക നാടിന്റെ അഭിവൃത്തിയ്ക്ക് അഭിഭാജ്യമാണ്. കൃഷിയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനും ശാസ്ത്രീയമായ കൃഷി രീതി പ്രോത്സാഹിപ്പിക്കുക അത്യാവശ്യമാണെന്നും
അതിനു കർഷകരെ സജ്ജരാക്കാൻ അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. തരിശുഭൂമികൾ വീണ്ടെടുത്ത് കൃഷിയോഗ്യമാക്കാനുള്ള ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കട്ടപ്പന നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ നഗരസഭയിലെ മികച്ച കർഷകരെ ആദരിച്ചു. മുതിർന്ന കർഷകൻ തകരപറമ്പിൽ രാഘവൻ, മികച്ച കർഷകൻ പുത്തൻപുരയ്ക്കൽ ശിവദാസ് ബാബു, യുവകർഷകൻ കല്ലുകുളങ്ങര ഡൊമിനിക് വർഗീസ്, ഉത്തമ കർഷക കുടുംബം പാറക്കൽ സന്തോഷ് & കുടുംബം, മികച്ച ജൈവ കർഷകൻ മങാട്ട് വർക്കി തോമസ്, വനിതാ കർഷക കൊല്ലംപറമ്പിൽ ആനന്ദവല്ലി, എസ് സി കർഷക വലിയപറമ്പിൽ പൊന്നമ്മ കുമാരൻ, വിദ്യാർത്ഥി കർഷകൻ വേഴപ്പറമ്പിൽ ഡൊണാൾഡ് ജോസ്, വിദ്യാർത്ഥിനി കർഷക സ്നേഹസഥൻ സ്പെഷ്യൽ സ്കൂളിലെ അമ്പിളി എ, കർഷകത്തൊഴിലാളി പുത്തൻപുരക്കൽ വിജയൻ എന്നിവരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിക്കുകയും മെമെന്റോ സമ്മാനിക്കുകയും ചെയ്തു.നഗരസഭ വൈസ് പ്രസിഡന്റ് ജോയ് ആനിതോട്ടം, നഗരസഭാ അംഗങ്ങളായ ജാൻസി ബേബി, മനോജ് മുരളി, സിബി പാറപ്പായിൽ, ലീലാമ്മ ബേബി, ഐബി മോൾ രാജൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സെലീനാമ്മ കെ പി, കൃഷി ഓഫീസർ ആഗ്നസ് ജോസ്, ജനപ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, കർഷക സുഹൃത്തുക്കൾ, തുടങ്ങിയവർ പങ്കെടുത്തു.