പ്രധാന വാര്‍ത്തകള്‍
ഞായറാഴ്ചയോടെ വീണ്ടും ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ മഴ കനക്കും.
ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് കേരളത്തിൽ മഴ ശക്തമാക്കാനും കാലവർഷത്തിൻ്റെ വരവ് നേരത്തെയാക്കാനും ഇടയാക്കും. ന്യൂനമർദ്ദം ചുഴലിക്കാറ്റായാൽ യാസ് എന്ന പേരാവും നൽകുക. ഇപ്പോഴത്തെ പ്രവചനമനുസരിച്ച് മേയ് 31ന് കാലവർഷം കേരളത്തിലെത്തും.