ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ മഹത്തായ സംഭാവനകൾ നല്കിയ സമൂഹമാണ് ക്രൈസ്തവ വിഭാഗമെന്നും ഇന്ന് ചരിത്രത്തെ തമസ്കരിക്കുന്ന പ്രവർത്തനമാണ് ഇന്ന് രാജ്യത്ത് നടമാടുന്നതെന്നും ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ
ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ മഹത്തായ സംഭാവനകൾ നല്കിയ സമൂഹമാണ് ക്രൈസ്തവ വിഭാഗമെന്നും ഇന്ന് ചരിത്രത്തെ തമസ്കരിക്കുന്ന പ്രവർത്തനമാണ് ഇന്ന് രാജ്യത്ത് നടമാടുന്നതെന്നും ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ.
കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിശ്വാസ സംരക്ഷണ റാലിയും സ്വാതന്ത്ര്യ സദസ്സും
ഇരട്ടയാറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസാദി കാ അമൃത് മഹോത്സവമെന്ന പേരിൽ സ്വാതന്ത്ര്യത്തിൻ്റെ 75 ആം വാർഷികം ആഘോഷിക്കുമ്പോഴും ഇന്ത്യയുടെ മനസാക്ഷിക്ക് ക്ഷതമേൽപ്പിക്കു വിധത്തിലുള്ള കലാപമാണ് മണിപ്പൂരിൽ നടക്കുന്നത്. ആ കലാപത്തെ മറ്റു വഴികളിലേക്ക് പടർന്നു പിടിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട ഭരണകൂടം നിസംഗത തുടരുകയാണെന്നും മാർ ജോൺ നെല്ലിക്കുന്നേൽ കൂട്ടിച്ചേർത്തു. മണിപ്പൂർ വിഷയത്തിന് പരിഹാരം ആവശ്യപ്പെട്ട്
കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ ഇരട്ടയാറിൽ നടത്തിയ സ്വാതന്ത്ര്യ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഇരട്ടയാർ സെൻറ് തോമസ് ഫെറോന ദേവാലയ അങ്കണത്തിൽ നിന്നും ആരംഭിച്ച വിശ്വാസ സംരക്ഷണ റാലി കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവകണ്ടം ഫ്ലാഗ് ഓഫ് ചെയ്തു. റാലി ടൗൺ ചുറ്റി ഇരട്ടയാർ ടൗണിൽ സമാപിച്ച ശേഷം കെ സി സി ഇരട്ടയാർ യൂണിറ്റിലെ കുട്ടികൾ അവതരിപ്പിച്ച സേവ് മണിപ്പൂർ ഫ്ലാഷ് മോബ് അരങ്ങേറി.
കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡൻറ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു. കത്തോലിക കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ബിജു പറയനിലം മുഖ്യപ്രഭാഷണം നടത്തി.. ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. . ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ , സിജോ ഇലന്തൂർ, ഡോ. ജോസുകുട്ടി ഒഴുകയിൽ , ഫാ. ജിതിൻ പാറയ്ക്കൽ,
ഫാ. ജോർജ് പാട്ടത്തേക്കുഴി,
റെജി തോട്ടപ്പള്ളി, ആഗ്നസ് ബേബി, തുടങ്ങിയവർ സംസാരിച്ചു..
യോഗത്തിൽ വെച്ച് മണിപ്പൂർ വിഷയത്തിൽ ശ്വാശത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സമർപ്പിക്കുന്ന അഞ്ച് ലക്ഷം ആളുകൾ ഒപ്പിട്ട ഭീമഹർജിയിലേക്ക് ഇടുക്കി രൂപതയിൽ നിന്ന് ശേഖരിച്ച അൻപതിനായിരം ഒപ്പുകൾ ഗ്ലോബൽ സമിതിക്ക് കൈമാറി. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേർ പരിപാടിയിൽ പങ്കെടുത്തു.