ഇന്ത്യ പാക്ക് അതിർത്തിയായ വാഗയിൽ പ്രൗഡോജ്വലമായി ബീറ്റിംഗ് ദി റിട്രീറ്റ്
77-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രൗഡോജ്വലമായ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങാണ് ഇന്ത്യ പാക്ക് അതിർത്തിയായ വാഗയിൽ നടന്നത്.ഇന്ത്യയുടെ ബി എസ് എഎഫും പാക് റെയിഞ്ചേഴ്‌സും ഭാഗമാകുന്ന പതാക താഴ്ത്തൽ ചടങ്ങ് കാണാൻ രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പേരാണ് വാഗ അതിർത്തിയിൽ എത്തിയത്. ഏഷ്യയിലെ ബര്‌ളിൻ മതിൽ എന്നറിയപ്പെടുന്ന വാഗ അട്ടാരി അതിർത്തിയിൽ എല്ലാ ദിവസവും നടക്കുന്നതാണ് ബീറ്റിങ് ദി റിട്രീറ്റ് അഥവാ, സൂര്യ അസ്തമയത്തിലുള്ള പതാക താഴ്ത്തൽ ചടങ്ങ്. എന്നാൽ 77 സ്വാതന്ത്ര്യ ദിനത്തിൽ പതിവിലും പ്രൗഡ ഗംഭീരമായി ചടങ്ങ്.
ഓരോ രാജ്യസ്‌നേഹിയേയും ചരിത്രത്തിന്റെ ഓർമ്മകളിലേക്ക് വഴി നടത്തുന്ന ദേശഭക്തി ഗാനത്തിന്റെ പശ്ചാത്തലത്തിൽ ബി എസ് എഫ് ജവാൻ മാരുടെ ചുവട് വെപ്പുകൾ, കാണിക്കളെ ആവേശത്തിന്റ കൊടുമുടിയിലേക്കെത്തിച്ചു.
ഇന്ത്യൻ അതിർത്തിയിലെ ഒന്നാം കാവൽ നിരയായ ബി എസ് എഫി ന്റെ,കായിക ക്ഷമതയും, പരിശീലന മികവും ഓരോ ചുവടുകളിലും പ്രകടം.
പതിവ് പരേഡ് ചുവടുകൾക്കുമപ്പുറം, ഗേറ്റിന് അപ്പുറമുള്ള ശത്രു സേനയെ വിറപ്പിക്കാൻ പ്രത്യേക ചുവടുകളും, അംഗ വിക്ഷേപ ങ്ങളും, ബി എസ് എഎഫിന്റെ ബോഡർ ലയൺ ഡ്രിൽ സ്‌ക്വഡിനുണ്ട്.
ബ്യൂഗിൾ വാദ്യത്തിന് പിന്നാലെ ഇഞ്ചിഞ്ചയി താഴെ ഇറങ്ങുന്ന പതാക മടക്കി, ആദരവോടെ ജവാൻമാർ ചുവടു വച്ചു നീങ്ങിയപ്പോൾ, ആവേശത്തിന്റ ആരവം അവസാനിച്ചു. ആയിരക്കണക്കിന് കാണികൾ വൈകാരികമായ നിശബ്ദതതയിലേക്ക്.