നാട്ടുവാര്‍ത്തകള്‍പീരിമേട്
വാക്സിന് ചലഞ്ചിലേയ്ക്ക് കുമളി പഞ്ചായത്ത് 30 ലക്ഷം രൂപ കൈമാറി
കുമളി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുമളി പഞ്ചായത്ത് 30 ലക്ഷം രൂപ കൈമാറി. മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേയ്ക്ക് 25 ലക്ഷം രൂപയും, പീരുമേട് താലൂക്ക് ആശുപത്രിയില്‍ ഓക്സിജന്‍ സിലണ്ടര്‍ സ്ഥാപിക്കുന്നതിന് അഞ്ച് ലക്ഷവും കൈമാറി. മന്ത്രി എം.എം. മണിക്കാണ് 25 ലക്ഷത്തിന്റെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് കൈമാറിയത്.