പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മലപ്പുറത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളില്‍ എൻഐഎ പരിശോധന
മലപ്പുറം: ജില്ലയിൽ നാലിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന നടത്തുന്നു. പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചവരുടെ വീടുകളിലാണ് പരിശോധന നടത്തുന്നത്. വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ ,രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന. നാലിടങ്ങളിലും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്.