മാലിന്യ നിക്ഷേപം തലവേദനയായി വണ്ടിപെരിയാര്‍ പഞ്ചായത്ത്
വണ്ടിപെരിയാര്‍: റോഡരികിലെ മാലിന്യനിക്ഷേപം പഞ്ചായത്ത് അധികൃതര്‍ക്ക് തലവേദനയാകുന്നു. വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ കോവിഡ് വ്യാപനവും ഡെങ്കിപ്പനിയും മറ്റ് സാംക്രമിക രോഗങ്ങളും പടര്‍ന്നുപിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ റോഡരികിലെ മാലിന്യ നിക്ഷേപം പഞ്ചായത്ത് അധികൃതര്‍ക്ക് തലവേദനയാകുകയാണ്. റോഡരികില്‍ മാലിന്യനിക്ഷേപം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടും മാലിന്യനിക്ഷേപം നടത്തുന്നതില്‍ യാതൊരുവിധ കുറവുമില്ല. ഇതിനിടെ മഴ ശക്തമായതോടെ നിക്ഷേപിച്ചിരിക്കുന്ന മാലിന്യം റോഡിലൂടെയും ഒഴുകുകയാണ്.ഇത് മൂലം ഇതുവഴി കടന്നുപോകുന്ന ആളുകള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നു.മാലിന്യം വീടുകളില്‍ തന്നെ സംസ്കരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി എസ്.എന്‍. അജിത് പറഞ്ഞു. മാലിന്യനിക്ഷേപം നടത്തുന്നവര്‍ക്കെതിരെ പിഴ ചുമത്താനുംപോലീസിന്റെ സഹായത്തോടെ നിയമനടപടി സ്വീകരിക്കുവാനും
തീരുമാനിച്ചിട്ടുണ്ട്.