ഉൽക്ക വർഷം – ഇന്നും നാളെയും
സൗരയുഥത്തിലെ പാറക്കക്ഷണങ്ങളും കല്ലുകളും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നു വരാറുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തിൽ ചൂടുപിടിച്ച് അവ കത്തി വീഴാറുമുണ്ട്. ഇതിനെയാണ് meteors, ഷൂട്ടിംഗ് സ്റ്റാർ, കൊള്ളി മീൻ എന്നൊക്കെ അറിയപ്പെടുന്നത്. സാധാരണ ഒരു ദിവസം ഒരു രാത്രി മുഴുവൻ മാനം നോക്കി നിന്നാൽ അഞ്ചു മുതൽ 10 വരെ മെറ്റേഴ്സിനെ കാണുവാൻ സാധിക്കും. എന്നാൽ ഇന്നും നാളെയും ആകാശം നോക്കാമെങ്കിൽ ഏതാണ്ട് 60 മുതൽ 100 വരെ ഉൾക്കകളെ ഒരു മണിക്കൂറിൽ നിങ്ങൾക്ക് കാണുവാൻ സാധിക്കും. ഇതിനെയാണ് നമ്മൾ ഉൽക്കാവർഷം അല്ലെങ്കിൽ മെറ്റീയർ ഷവർ എന്നു പറയുക. Perseid എന്ന മെറ്റീയർ ഷവർ( ഉൽക്ക വർഷം ) ഇന്നും നാളെയും ഉണ്ട്. ഇത് കാണുവാൻ വളരെ എളുപ്പമാണ്. ടെറസ്കോപ്പിന്റെ ആവശ്യമില്ല. ഇത് കാണുവാൻ വേണ്ടിരാത്രി 12 മണിക്ക് ശേഷം നിങ്ങൾ കിഴക്കൻ ആകാശത്തേക്ക് നോക്കിയിരിക്കുക. കിഴക്കൻ ആകാശത്ത് perseus എന്ന നക്ഷത്ര ഗണത്തിന്റെ സമീപത്തു നിന്നും ഉത്ഭവിച്ചു വരുന്ന രീതിയിൽ നമുക്ക് ഈ meteors നെ കാണാൻ കഴിയും.12 മണി മുതൽ നേരം വെളുക്കുന്നത് വരെ, സൂര്യൻ ഉദിച്ചുവരുന്നത് വരെ നമുക്ക് ഇത് കാണാൻ കഴിയും.എല്ലാവർക്കും തെളിഞ്ഞ ഒരു ആകാശം ലഭ്യമാകട്ടെഎന്ന് ആശംസിക്കുന്നു.അതുപോലെ നിങ്ങളുടെ കുട്ടികളെ ഇത് കാണിക്കുവാൻ മറക്കരുത്..