നാട്ടുവാര്‍ത്തകള്‍
18-45 കോവിഡ് വാക്സിനേഷന് നാളെ രണ്ട് കേന്ദ്രങ്ങളില്‍
ജില്ലയില്‍ രണ്ടിടത്താണ് നാളെ (19.5.21) കോവിഡ് വാക്സിനേഷന് നല്‍കുന്നത്. തൊടുപുഴ ജില്ലാ ആശുപത്രിയിലും ചിത്തിരപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലുമാണ് 45 വയസില്‍ താഴെ പ്രായമുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് വാക്സിന് നല്‍കുന്നത്. അനുബന്ധ രോഗമുള്ള രജിസ്റ്റര്‍ ചെയ്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതിന് ശേഷം, അര്‍ഹതയുള്ളവര്‍ക്ക് മെസേജ് നല്‍കിയിട്ടുണ്ട്. വാക്സിന് എടുക്കാന്‍ എത്തേണ്ട സ്ഥലം സംബന്ധിച്ച മെസേജ് ലഭിച്ചവര്‍ മാത്രം വാക്സിനേഷന് കേന്ദ്രത്തില്‍ എത്തുക.