Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പ്രധാനമന്ത്രി മണിപ്പൂരിനെ തമാശയാക്കി; കലാപം അവസാനിപ്പിക്കാനല്ല ലക്ഷ്യം; രാഹുൽ ഗാന്ധി



മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. പ്രധാനമന്ത്രി മണിപ്പൂരിനെ തമാശയാക്കി; കലാപം അവസാനിപ്പിക്കാനല്ല ലക്ഷ്യം. തരാംതാണ ഒരു രാഷ്ട്രീയക്കാരനെ പോലെ മാറരുത്. മണിപ്പൂർ കത്തിയമരുന്നു. സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നു. ഈ ഒരു സാഹചര്യം നിലനില്‍ക്കുമ്പോഴും മണിപ്പൂരിനെക്കുറിച്ച് മോദി പറയുന്നത് ചിരിച്ചുകൊണ്ടാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പ്രധാനമന്ത്രിക്ക് അറിയില്ല. മെയ്‌തെയ് വിഭാഗത്തില്‍ ഉള്ളവരെ കാണാന്‍ പോയപ്പോള്‍ അവര്‍ തന്റെ കൂടെയുള്ള കുക്കി വിഭാഗത്തെ കൊണ്ടുവരരുത് എന്ന് ആവശ്യപ്പെട്ടു. കുക്കി വിഭാഗവും ഇത് തന്നെയാണ് പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

മണിപ്പൂര്‍ ഇന്ന് ഒരു സംസ്ഥാനമല്ല. രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യം വിചാരിച്ചാല്‍ പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് ദിവസം മതി. പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ സുരക്ഷാ കാരണങ്ങളാല്‍ പോകാന്‍ കഴിയില്ലെങ്കില്‍ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ എങ്കിലും ശ്രമിക്കൂ എന്നും രാഹുല്‍ പറഞ്ഞു.

മണിപ്പൂരില്‍ ആയിരക്കണക്കിന് ആയുധങ്ങള്‍ മോഷണം പോയി. ഇത് നടക്കട്ടെ എന്നാണോ അമിത് ഷാ കരുതുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. അതിക്രമങ്ങള്‍ തുടരുകയാണ്. അത് തുടരട്ടെ എന്നാണോ ആഭ്യന്തര മന്ത്രിയുടെ നിലപാട്? മണിപ്പൂരില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല.
അതിക്രമങ്ങള്‍ മാത്രമാണ് നടക്കുന്നത്. അതിക്രമങ്ങള്‍ നിര്‍ത്തുകയാണ് വേണ്ടത്. അതിക്രമങ്ങള്‍ നിര്‍ത്താനുള്ള സംവിധാനങ്ങള്‍ പ്രധാന മന്ത്രിയുടെ കൈകളിലുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!