ഭൂവിഷയങ്ങൾ – കാർഷിക പ്രതിസന്ധി .. കേരളാ കോൺഗ്രസ് കളക്ടറേറ്റ് ധർണ്ണാ സമരം വെള്ളിയാഴ്ച്ച
1964 -ലെയും 1993 -ലെയും ഭൂപതിവ് നിയമങ്ങൾ മുൻ കാല പ്രാബല്യത്തോടെ, ഉപാധികളില്ലാതെ ഭേദഗതി ചെയ്യുക , 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിർമ്മാണ നിരോധനം പിൻവലിക്കുക, പട്ടയമില്ലാത്ത കർഷകരുടെ കൈവശഭൂമിയും, സർവ്വേയിൽ പട്ടയരേ ഖകളിലുള്ളതിനേക്കാൾ സ്ഥലമുണ്ടെങ്കിൽ ആ കൈവശ ഭൂമിയും ഉപയോഗിച്ചു വരുന്ന സ്ഥലമുടമകളുടെ വിവരവും ഭൂവിസ്തൃതിയും കാലാവധിയും ഉൾപ്പെടെയുള്ള വസ്തുതകൾ ഉൾപ്പെടുത്തി ഡിജിറ്റൽ സർവ്വേ നടത്തുക , ചരിത്ര പുരാവസ്തു സർവ്വേ നിർത്തിവയ്ക്കുക, ഏലമല പ്രദേശങ്ങൾ വനഭൂമിയാണെന്ന കേസിൽ അന്തിമവാദം നടക്കുന്നതിനാൽ ആവശ്യമായ രേഖകൾ സുപ്രീം കോടതിയിൽ ഹാജരാക്കി കുടിയേറ്റ കർഷക ജനതയെ സംരക്ഷിക്കുക, വിത്യസ്ത പ്രശ്നങ്ങൾ മൂലം പട്ടയം നൽകുവാൻ സാധ്യമല്ലാത്ത പ്രദേശങ്ങളിലെ കർഷകർക്ക് പട്ടയം നൽകുവാൻ പ്രത്യേക ഉത്തരവുകളിറക്കുക, വർഷങ്ങളായി താമസിച്ചു വരുന്ന കർഷകരെ കുടിയിറക്കുവാനുള്ള വനം വകുപ്പ് നീക്കങ്ങൾ അവസാനിപ്പിക്കുക , വന്യമൃഗശല്യം തടയാനുളള പദ്ധതികൾ യാഥാർത്ഥ്യമാക്കുക, കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുക, 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ് യാഥാർത്ഥ്യമാക്കുക, പാക്കേജിൽ കൃഷി വികസനത്തിന് മുൻഗണന നൽകുക. കർഷക പെൻഷൻ 5000 രൂപയാക്കി ഉയർത്തുക, അപേക്ഷ സ്വീകരിക്കുക , അപേക്ഷ നൽകിയവർക്ക് പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റി നടത്തുന്ന തുടർ സമരങ്ങളുടെ ഭാഗമായി 11 – 08-2023 വെള്ളി ഇടുക്കി കളക്ടറേറ്റ് പടിക്കൽ കർഷക കൂട്ട ധർണ്ണ നടത്തും……. രാവിലെ 11 -ന് കുയിലിമല ജില്ലാ പഞ്ചായത്ത് ബസ് സ്റ്റോപ്പ് ജംഗ്ഷനിൽ നിന്നും കർഷക പ്രതിഷേധ മാർച്ച് ആരംഭിക്കും . 11.30-ന് കളക്ടറേറ്റ് പടിക്കൽ നടക്കുന്ന കർഷക സമരം മുൻ എം.പി.കെ. ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്യും . ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് അദ്ധ്യക്ഷത വഹിക്കും