തൊടുപുഴ എഐ ക്യാമറകൾ വഴി ജൂലൈ 31 വരെ ഇടുക്കി ജില്ലയിൽ കണ്ടെത്തിയത് 17,052 നിയമ ലംഘനങ്ങൾ
തൊടുപുഴ എഐ ക്യാമറകൾ വഴി ജൂലൈ 31 വരെ ഇടുക്കി ജില്ലയിൽ കണ്ടെത്തിയത് 17,052 നിയമ ലംഘനങ്ങൾ. 38 എഐ ഈ ക്യാമറകളാണ് ജില്ലയിൽ 2023 ജൂൺ 5 മുതൽ പ്രവർത്തനക്ഷമമായിട്ടുള്ളത്. ഈ കേസുകളിലെല്ലാം പിഴ അടപ്പിക്കാനുള്ള നടപടികൾ തുടരുകയാണ്. ഒരേ വാഹനങ്ങൾ തന്നെ ആവർത്തിച്ച് നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയത് 2318 എണ്ണമാണ്. ഇരുചക വാഹനങ്ങളിലെ യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തതും, മൂന്നു പേർ യാത്ര ചെയ്യുന്നതും, മൊബൈൽ ഫോൺ ഉപയോഗവും, സീറ്റ് ബെൽറ്റ് ധരിക്കാത്തതും നിയമലംഘനങ്ങളിൽ ചിലതാണ്. നമ്പർ വ്യക്തമാകാതിരിക്കുവാനായി കൃത്രിമത്തം കാണിക്കുക. കുട്ടികളെ കൊണ്ട് വാഹനം ഓടിപ്പിക്കുക, നമ്പർ പ്ലേറ്റ് മറയ്ക്കുക, പോലുള്ള കുറ്റ കൃത്യങ്ങൾക്കും പെർമിറ്റ് റജിസ്ട്രേഷൻ, റോഡ് ടാക്സ്,ഫിറ്റ്നസ് എന്നിവ ഇല്ലാത്ത വാഹനങ്ങൾക്കും പിഴ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മോട്ടർ വാഹന വകുപ്പ് ഇടുക്കി എൻഫോഴ്സ്മെന്റ് ആർടി പി.എ.നസീർ അറിയിച്ചു.
പിഴക്കണക്ക് ഇങ്ങനെ
ഡ്രൈവർ സീറ്റ്ബെൽറ്റ് ധരിക്കാത്തത് – 5293
മുൻ സീറ്റ് യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിക്കാത്തത് – 8858
ഹെൽമറ്റ് ധരിക്കാത്തത് -3458
പിൻ സീറ്റ് യാത്രക്കാരൻ ഹെൽമറ്റ് ധരിക്കാത്തത് -1249
മൂന്ന് പേരുടെ ഇരു പ്രക വാഹന യാത്ര – 103
മൊബൈൽ ഫോണിൽ സംസാരിച്ചു യാത്ര – 63